ഭാവനയ്ക്ക് വിവാഹാശംസകളുമായി നടന്‍ പൃഥ്വിരാജ്

single-img
22 January 2018

 

Happy married life Naveen and Bhavana! 😊

Posted by Prithviraj Sukumaran on Sunday, January 21, 2018

കൊച്ചി: ഭാവനയ്ക്ക് വിവാഹാശംസകളുമായി നടന്‍ പൃഥ്വിരാജ്. ഭാവനയ്ക്കും ഭര്‍ത്താവിനും പൃഥ്വി ഫേസ്ബുക്കിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്. തൃശൂർ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര നടയിൽ നടന്ന ലളിതമായ ചടങ്ങിലാണ്‌ കന്നട നിർമാതാവ് നവീൻ ഭാവനയ്ക്ക് താലി ചാർത്തിയത്.

ക്ഷേത്രത്തിലെ താലികെട്ടിനു ശേഷം നഗരത്തിലെ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച വിവാഹ ചടങ്ങിൽ മഞ്ജുവാര്യരടക്കം ചലച്ചിത്ര രംഗത്തെ ഭാവനയുടെ ഉറ്റ സുഹൃത്തുക്കളുമെത്തി. തിരുവമ്പാടി ക്ഷേത്ര സന്നിധിയിൽ കല്യാണം കൂടാനെത്തിയവർക്കിടയിലേക്ക് ആദ്യം വന്നിറങ്ങിയത് നവവരൻ.

പിന്നാലെ കല്യാണപ്പട്ടുടുത്ത് ഭാവനയുമെത്തി. ചുറ്റമ്പലത്തിൽ തിങ്ങിക്കൂടിയ ആൾക്കൂട്ടത്തിനിടയിലൂടെ ഇരുവരും നാലമ്പലത്തിലേക്ക്. തൊഴുതിറങ്ങിയ വധൂവരൻമാർ കന്നഡിഗ പരമ്പരാഗത വിവാഹ ചടങ്ങുകളുടെ ഭാഗമായി. നിലവിളക്കിനു വലം വച്ച് വധൂവരൻമാർ ജവഹർലാൽ നെഹ്റു കൺവെൻഷൻ സെന്ററിലെ വിവാഹവേദിയിലേക്ക്.

കൺവെൻഷൻ സെന്ററിലെ ചടങ്ങുകൾക്ക് സാക്ഷിയാകാൻ മഞ്ജു വാര്യരും, രമ്യ നമ്പീശനും,ഭാമയും, മിയയും, സയനോരയും ഉൾപ്പെടെ ചലച്ചിത്ര മേഖലയിലെ ഭാവനയുടെ ഉറ്റ സുഹൃത്തുക്കളുമെത്തി. എത്തിയവരോടെല്ലാം ഒറ്റവാചകത്തിൽ സ്നേഹമറിയിച്ച് കല്യാണപ്പെണ്ണ്.കന്നഡ നിർമാതാവായ നവീനുമായി മൂന്നു വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഭാവന വിവാഹിതയായത്.