വിവാഹ പരസ്യം നല്‍കി നിരവധി യുവതികളെ പീഡിപ്പിച്ചു: കോഴിക്കോട് വിവാഹ തട്ടിപ്പ് വീരന്‍ അറസ്റ്റില്‍

single-img
22 January 2018

കോഴിക്കോട് കൊയിലാണ്ടിയില്‍ വിവാഹ തട്ടിപ്പുവീരന്‍ പിടിയില്‍. കൈതേരി വയല്‍ പനവല്ലി തൃശിലേരി വയനാട് സ്വദേശി കെ. ഹരിപ്രസാദ് ആണ് കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. കെ.ഹരിപ്രസാദ്, ചിതാനന്ദന്‍, ചിതന്‍, ചിതാനന്ദ ഹരി എന്നി പേരുകളിലാണ് തട്ടിപ്പ് നടത്തിയത്.

യുവതിയെ പീഡിപ്പിച്ചതായി ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് കേസ് അന്വേഷണം നടത്തവെയാണ് വെങ്ങളത്ത് ഇയാള്‍ അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കി വിവാഹിതരാകാത്തതും വിധവകളുമായ സ്ത്രീകളെ വശീകരിച്ച് കേരളത്തിലും മറ്റ് സ്ഥലങ്ങളിലും കൊണ്ട് പോയി ലൈംഗികമായും സാമ്പത്തികമായും ചുഷണം ചെയ്യുകയുമാണ് പതിവ്.

ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കിയാണ് യുവതികളുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കിയിരുന്നത്. പ്രതിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് കൂടുതല്‍ പേരെ ചതിയില്‍ പെടുത്തിയതായി തെളിഞ്ഞിട്ടുണ്ട്. മറ്റ് ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം.

ചോദ്യം ചെയ്യലില്‍ പ്രതിയുടെ മേല്‍വിലാസം മാറ്റിയാണ് പറയുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ ശരിയായ മേല്‍വിലാസത്തക്കറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.