ഫുജൈറയില്‍ വീടിന് തീ പിടിച്ച് ഏഴു കുട്ടികള്‍ മരിച്ചു

single-img
22 January 2018

ഫുജൈറയിലെ റുല്‍ ദാദ് ന ഏരിയയില്‍ വീടിന് തീ പിടിച്ചുണ്ടായ പുക ശ്വസിച്ച് ഏഴു കുട്ടികള്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ 5.40 നായിരുന്നു അപകടം. വീടിന്റെ അകത്തെ ഹാളിലായിരുന്നു അഗ്‌നിബാധ. ഇവിടെയായിരുന്നു കുട്ടികള്‍ ഉറങ്ങിയിരുന്നത്.

കനത്ത പുക ശ്വസിച്ച് അവശനിലയിലായ കുട്ടികളെ ദിബ്ബ ഫുജൈറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചു മുതല്‍ 15 വരെ പ്രായമുള്ള നാലു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് മരിച്ചത്. ഇതില്‍ അഞ്ചു വയസു പ്രായമുള്ള സാറ, സുമയ്യ എന്നീ ഇരട്ടക്കുട്ടികളുമുണ്ട്.

സിവില്‍ ഡിഫന്‍സും അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. സുറൈദി കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച കുട്ടികളെന്ന് ഫുജൈറ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഗാനെ അല്‍ കഅബി പറഞ്ഞു.