വിറ്റാമിന്‍–ഡി കുപ്പിവെള്ളം യുഎഇ വിപണിയിൽ

single-img
21 January 2018

അബുദാബി: വിറ്റാമിന്‍ – ഡി അടങ്ങിയ കുപ്പിവെള്ളം യു. എ. ഇയിലെ വിപണിയിലേക്ക് എത്തിയതായി നിര്‍മ്മാതാക്കളായ അഗതിയ ഗ്രൂപ്പ് അറിയിച്ചു.

രണ്ടു ദിര്‍ഹം വിലയുള്ള 500 മില്ലീ ലിറ്റര്‍ ‘അല്‍ ഐന്‍ വിറ്റാമിന്‍ – ഡി’ വെള്ളക്കുപ്പി ഓറഞ്ചു നിറത്തിലുള്ള ലേബൽ പതിച്ചതാണ്.

എന്നാല്‍ വെള്ളത്തിനു നിറമോ, പ്രത്യേക സുഗന്ധമോ ഇല്ല. മാത്രമല്ല പ്രിസര്‍വേറ്റര്‍ ചേര്‍ക്കാത്ത സാധാരണ വെള്ളം തന്നെയാണ് ‘അല്‍ ഐന്‍ വിറ്റാമിന്‍ – ഡി’ എന്ന് അഗതിയ ഗ്രൂപ്പ് മേധാവികള്‍ വ്യക്തമാക്കി.

രാജ്യത്തെ 78 ശതമാനം ആളുകളിലും വിറ്റാമിന്‍ – ഡി യുടെ കുറവു മൂലമുള്ള രോഗങ്ങള്‍ കണ്ടു വരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ആശയം പ്രാവര്‍ത്തികമാക്കിയത് എന്നും അഗതിയ ഗ്രൂപ്പ് അറിയിച്ചു.