‘പത്മാവത്’ റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദ്

single-img
21 January 2018

സഞ്ജയ് ലീല ബൻസാലിയുടെ വിവാദചിത്രം ‘പത്മാവത്’ റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് രജ്പുത് കർണിസേന. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ കത്തിക്കുമെന്നും നഷ്ടം സഹിക്കാൻ ഉടമകൾ തയാറാകണമെന്നും കർണിസേന മേധാവി ലോകേന്ദ്ര സിങ് മുന്നറിയിപ്പു നൽകി.

ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ബെ​ൻ​സാ​ലി​ക്കും നാ​യി​ക ദീ​പി​ക പ​ദു​ക്കോ​ണി​നും വ​ധ ഭീ​ഷ​ണി പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തു. ബ​ന്ദ് ശ​ക്ത​മാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ മും​ബൈ​യ​ൽ ത​ന്നെ​യു​ണ്ടാ​വു​മെ​ന്ന് ര​ജ്പു​ത് ക​ർ​ണി സേ​ന​യു​ടെ നേ​താ​വ് ലോ​കേ​ന്ദ്ര സിം​ഗ് ക​ൽ​വി പ​റ​ഞ്ഞു.

ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ‌ ജൗ​ഹ​ർ അ​നു​ഷ്ഠി​ക്കു​മെ​ന്നും ക​ർ​ണി സേ​ന ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. മ​ധ്യ​കാ​ല ഇ​ന്ത്യ​യി​ലെ ര​ജ​പു​ത്ര സ്ത്രീ​ക​ൾ അ​നു​ഷ്ഠി​ച്ചു​വ​ന്ന കൂ​ട്ട ആ​ത്മ​ഹ​ത്യ​യാ​ണ് ജൗ​ഹ​ർ. യു​ദ്ധ​ത്തി​ൽ തോ​ൽ​വി ഉ​റ​പ്പാ​വു​ന്ന ഘ​ട്ട​ത്തി​ൽ സ്ത്രീ​ക​ൾ വ​ലി​യ ചി​ത​കൂ​ട്ടി കൂ​ട്ട​മാ​യി ജീ​വ​നൊ​ടു​ക്കു​ക​യും പു​രു​ഷ​ന്മാ​ർ ഒ​ന്ന​ട​ങ്കം യു​ദ്ധ​ഭൂ​മി​യി​ൽ മ​ര​ണം വ​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ജൗ​ഹ​ർ.

കർണിസേന ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധങ്ങളെ തുടർന്നു നാലു സംസ്ഥാനങ്ങളിൽ ‘പത്മാവത്’ സിനിമ നിരോധിച്ച നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഉത്തരവിനുപിന്നാലെ, സിനിമ രാജ്യത്തെ ക്രമസമാധാനം തകർക്കുമെന്ന് ആരോപിച്ച് എം.എൽ.ശർമ നൽകിയ പൊതുതാൽപര്യ ഹർജിയും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. എന്നാൽ, കോടതി ഉത്തരവിനെ മാനിക്കാത്ത രീതിയിലാണു കർണിസേനയുടെ പ്രവർത്തനം.

സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രം നിരോധിക്കാൻ സാധ്യമല്ലെന്നു പറഞ്ഞാണു രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കിയത്. ഹിമാചൽപ്രദേശും ഉത്തരാഖണ്ഡും സിനിമയ്ക്കെതിരായി നിലപാടെടുത്തിരുന്നു.

ദീപികയും ഷാഹിദ് കപൂറും രൺവീർ സിങ്ങും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിനെതിരെ കർണിസേനയുടെ കടുത്ത പ്രതിഷേധമാണു വൻവിവാദമായതും റിലീസ് വൈകിച്ചതും. സിനിമയുടെ പേരും വിവാദരംഗങ്ങളും മാറ്റണം എന്നതടക്കം സെൻസർ ബോർഡിന്റെ നിർദേശങ്ങൾ അംഗീകരിച്ചതോടെയാണു പ്രദർശനാനുമതി ലഭിച്ചത്.