ഭാവന നാളെ വിവാഹിതയാകും; മെഹന്തി ചിത്രങ്ങള്‍ വൈറല്‍

single-img
21 January 2018

തൃശൂര്‍: സിനിമാ താരം ഭാവന നാളെ വിവാഹിതയാകും. കര്‍ണാടക സ്വദേശിയായ സിനിമാ നിര്‍മ്മാതാവ് നവീന്‍ ആണ് വരന്‍. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് രാവിലെ ഒന്‍പത് മണിക്കാണ് താലികെട്ട്. 10.30ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ ചടങ്ങ് നടക്കും.

ഭാവനയുടെ വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വിവാഹത്തിനു മുമ്പുള്ള മെഹന്തിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നടിയുടെ സഹോദരനാണ് ഭാവനയുടെ മെഹന്തി ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് വിവാഹം ജനുവരി 22 ആണെന്ന് അറിയിച്ചത്.കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയയാളാണ് ഭാവന. കുറഞ്ഞ കാലംകൊണ്ടുതന്നെ മലയാളം, തെലുങ്ക്, കന്നഡ സിനിമകളില്‍ നായികയായി ഭാവന തിളങ്ങി.

 

https://www.youtube.com/watch?v=JenOp_3bB-E