നിയമസഭാ കൈയ്യാങ്കളി ഒത്തുതീര്‍പ്പിലേക്ക്; കേസുകള്‍ പിന്‍വലിക്കുന്നു

single-img
21 January 2018

കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ നിയമസഭയില്‍ കൈയ്യാങ്കളി നടത്തിയ കേസ് സര്‍ക്കാര്‍ പിന്‍വലിക്കാന്‍ നീക്കം. മുഖ്യമന്ത്രി പിണറായി വിജയന് മൂന്‍ എംഎല്‍എ വി. ശിവന്‍കുട്ടി അപേക്ഷ നല്‍കി. ഇതിനെ തുടര്‍ന്ന് കേസ് പിന്‍വലിക്കാനുള്ള നീക്കം നടക്കുന്നത്. അപേക്ഷ മുഖ്യമന്ത്രി തുടർനടപടിക്കായി നിയമവകുപ്പിന്​ കൈമാറി. കേസ്​ അനാവശ്യവും രാഷ്​ട്രീയപ്രേരിതവുമാണെന്ന്​ ചൂണ്ടിക്കാട്ടി​ കഴിഞ്ഞ മാസമാണ്​ പിൻവലിക്കാൻ വി.എസ്​ ശിവൻകുട്ടി കത്ത്​ നൽകിയത്​.

സംഭവം നടക്കുമ്പോൾ എൽ.ഡി.എഫ്​ എം.എൽ.എമാരായ വി.എസ്​ ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ. അജിത്​, സി.കെ. സദാശിവൻ, കുഞ്ഞഹമ്മദ്​ മാസ്​റ്റർ എന്നിവരാണ്​ കേസിലെ പ്രതികൾ. സ്​പീക്കറി​​​​​െൻറ ഡയസിലെ ഉപകരണങ്ങളും ഫർണിച്ചറുകളുമടക്കം രണ്ട്​ ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ്​ കേസ്​. പ്രതികൾ കോടതിയിൽ ഹാജരായി നേരത്തെ ജാമ്യം നേടിയിരുന്നു.​ നേരത്തെ നിയമസഭയിലെ അക്രമങ്ങളെപ്പറ്റി ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

2015 മാർച്ചിലാണ് ബാർ കോഴ ആരോപണത്തിൽപ്പെട്ട ധനമന്ത്രി കെ.എം മാണിയെ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി അന്നത്തെ പ്രതിപക്ഷമായിരുന്ന എൽ.ഡി.എഫ് രംഗത്തു വന്നത്. എന്നാൽ, പ്രതിഷേധം വകവെക്കാതെ യു.ഡി.എഫ് എം.എൽ.എമാരുടെ പിന്തുണയോടെ സഭയിലെത്തിയ മാണി ബജറ്റ് അവതരിപ്പിച്ചു. പ്രകോപിതരായ പ്രതിക്ഷാംഗങ്ങൾ മാണിയെയും സ്പീക്കർ എൻ. ശക്തനെയും തടയാൻ ശ്രമിച്ചു. തുടർന്ന് ഡയസിൽ കയറിയ എൽ.ഡി.എഫ് എം.എൽ.എമാരായ വി.എസ്​ ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ. അജിത്​, സി.കെ. സദാശിവൻ, കുഞ്ഞഹമ്മദ്​ മാസ്​റ്റർ എന്നിവർ കംപ്യൂട്ടർ, കസേര, മൈക്രോഫോൺ, ടൈംപീസ് എന്നിവ തകർക്കുകയും വലിച്ചെറിയുകയും ചെയ്യുകയായിരുന്നു.