കണ്ണൂരിലെ രാഷട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നെന്ന് ഗവര്‍ണര്‍;ഗവർണറുടെ പരാമർശം സർക്കാരിനെതിരെയല്ലെന്ന് കടകംപള്ളി

single-img
21 January 2018

കണ്ണൂരിലെ രാഷട്രീയ കൊലപാതകങ്ങളെ അപലപിച്ച് കേരള ഗവര്‍ണര്‍ പി സദാശിവം. അണികളെ സമാധാനത്തിന്റെ പാതയില്‍ കൊണ്ടുവരാന്‍ നേതാക്കള്‍ തയ്യറാകണം. കണ്ണൂര്‍ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കു​മെ​ന്നു നി​ശാ​ന്ധി നൃ​ത്തോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യ​വേ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

രാഷട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചിരുന്നു ചര്‍ച്ച നടത്തി സമാധാനം ഉറപ്പുവരുത്തണം. കൊലപാതക വാര്‍ത്തകള്‍ തന്നെ അസ്വസ്ഥനാക്കിയിരിക്കുകയാണ്. ഇന്നലെ നടന്ന കൊലപാതകവും അത്തരത്തിലുള്ളതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള ഗവർണറുടെ പരാമർശം സർക്കാരിനെതിരെയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുറ്റവാളികൽക്കെതിരെ കർശന നടപടി വേണമെന്നാണ് ഗവർണർ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍എസ്എസ് കണ്ണവം പതിനേഴാം മൈല്‍ ശാഖ മുഖ്യശിക്ഷകായ ശ്യാമിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍. വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.