തിരുവനന്തപുരം മേയറുടെ കാര്‍ നിയന്ത്രണം വിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി: മേയര്‍ വി.കെ. പ്രശാന്തിന് പരിക്ക്

single-img
20 January 2018

തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ഓച്ചിറ വവ്വാക്കാവ് ജംഗ്ഷന് സമീപമായിരുന്നു അപകടം. എറണാകുളം ഭാഗത്ത് നിന്ന് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ടു ഒരു വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.

വാഹനത്തിന്റെ മുന്‍ വശം പൂര്‍ണ്ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ മേയര്‍ക്ക് പരിക്കേറ്റു. മേയറെ കൂടാതെ ഡ്രൈവര്‍ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഓച്ചിറ പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പൊലീസ് മൂന്നു പേരെയും ഒരു സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് അയച്ചു.