ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

single-img
20 January 2018

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളിയുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ എളയിടത്ത് വീട്ടില്‍ അബ്ദുല്‍ മജീദിന്റെ മകന്‍ മുഹമ്മദ് ഷിഹാസ് (28) ആണു മരിച്ച മലയാളി. കാറില്‍ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി മാഹീന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം. ഷിഹാസും മാഹീനും സഞ്ചരിച്ച വാഹനം എതിരെവന്ന സ്വദേശി കുടുംബം സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ശീതളപാനീയ വിതരണ കമ്പനിയുടെ ശര്‍ഖിയ മേഖല ഓഫീസിലെ ജീവനക്കാരാണ് ഇരുവരും.

ജോലി ആവശ്യാര്‍ഥം മസ്‌കത്തിലെത്തിയ ഇവര്‍ തിരികെ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്തു വെച്ചുതന്നെ ഷിഹാസ് മരണപ്പെട്ടിരുന്നു. 2016ലാണ് ഷിഹാസ് ഒമാനില്‍ എത്തിയത്. ഭാര്യ സഹ്‌ല. മകന്‍ ഇലാന്‍ (രണ്ടര വയസ്).