കണ്ണൂരില്‍ ഭാര്യയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ 55കാരനായ ഭര്‍ത്താവ് അറസ്റ്റില്‍

single-img
20 January 2018

ഭാര്യയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ ആളെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാംമൈല്‍ ക്രസന്റ് വില്ലയിലെ പുതിയാപറമ്പത്ത് ഉമ്മറിനെയാണ് (55) പൊലീസ് പിടികൂടിയത്. ഉമ്മറിന് ഒട്ടേറെസ്ഥലങ്ങളില്‍ ഭാര്യമാര്‍ ഉള്ളതായി പൊലീസ് പറഞ്ഞു.

നേരത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് വിവാദമായിരുന്നെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് പണം നല്‍കി പ്രശ്‌നം ഒതുക്കിയതായും ആക്ഷേപമുയര്‍ന്നിരുന്നു. കഴിഞ്ഞ മാസം 24നാണ് നിലമ്പൂര്‍ സ്വദേശിനിയെ ഉമ്മര്‍ വിവാഹം കഴിച്ചത്.

80കാരനായ പിതാവും മൂന്നു സഹോദരിമാരുമുള്‍പ്പെട്ടതാണ് യുവതിയുടെ കുടുംബം. മരിച്ച സഹോദരിയുടെ മക്കളെ സംരക്ഷിക്കുമെന്നും കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്നുമുള്ള ഉറപ്പിലായിരുന്നു യുവതി വിവാഹത്തിന് സമ്മതിച്ചത്.

എന്നാല്‍, വിവാഹ ശേഷം മുറിയില്‍ പൂട്ടിയിട്ട് ഭക്ഷണംപോലും നല്‍കാതെ ക്രൂരമായ ലൈംഗിക പീഡനവും ശാരീരിക പീഡനവും നടത്തിയെന്ന് യുവതി പറയുന്നു. പിന്നീട് മൈസൂരുവിലുള്ള വീട്ടിലെത്തിച്ചും മര്‍ദിച്ചതിനെ തുടര്‍ന്ന് യുവതി ബന്ധുക്കളെ വിവരമറിയിച്ച് രക്ഷപ്പെട്ട് നാട്ടിലെത്തുകയായിരുന്നു.

കഴിഞ്ഞദിവസം ബന്ധുക്കളുടെയും നാട്ടുകാരുടെയും ഒപ്പമെത്തിയ യുവതി സി.പി.എം നേതാവിനെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ഡിവൈ.എസ്.പിയെ വിവരമറിയിക്കുകയായിരുന്നു. ഡി.വൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നിര്‍ദേശപ്രകാരമാണ് ഉമ്മറിനെ അറസ്റ്റ് ചെയ്തത്.