398 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 3,800 രൂപ തിരിച്ചുനല്‍കും: ചരിത്രത്തിലെ ഏറ്റവും മികച്ച ഓഫറുമായി ഐഡിയ

single-img
20 January 2018

റിലയന്‍സ് ജിയോയുടെ ഓഫറുകളെ നേരിടാന്‍ ഐഡിയ, എയര്‍ടെല്‍, വോഡഫോണ്‍ കമ്പനികള്‍ വന്‍ ഓഫറുകളാണ് അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓഫറാണ് ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്. 398 രൂപയ്ക്ക് മുകളില്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്കെല്ലാം 3,300 രൂപ ക്യാഷ്ബാക്ക് ആയി നല്‍കുമെന്നാണ് ഐഡിയയുടെ പുതിയ ഓഫര്‍.

ഓണ്‍ലൈന്‍ സൈറ്റിലൂടെ റീചാര്‍ജ് വൗച്ചേഴ്‌സ്, വോലറ്റ് ക്യാഷ്ബാക്ക്, ഷോപ്പിംഗ് കൂപ്പണുകള്‍ എന്നീ രൂപത്തിലാണ് 3,300 രൂപ തിരിച്ചു നല്‍കുന്നത്. ഐഡിയ മാജിക് ക്യാഷ്ബാക്ക് ഓഫര്‍ ഫെബ്രുവരി 10 വരെ ലഭിക്കും. 398 രൂപയ്ക്കും അതിനു മുകളിലുമുള്ള പ്രീപെയ്ഡ് റീചാര്‍ജുകള്‍ക്ക് 50 രൂപ വീതം എട്ട് ഡിസ്‌കൗണ്ട് വൗച്ചറുകളായി ലഭിക്കും.

ഈ വൗച്ചറുകള്‍ ഭാവിയില്‍ 300 രൂപയോ അതില്‍ കൂടുതലോ ഉള്ള റീചാര്‍ജുകള്‍ക്ക് ഉപയോഗിക്കാം. ജിയോയുടെ പ്ലാനിനു സമാനമായാണ് ഐഡിയ ഓഫറും നല്‍കുന്നത്. ഐഡിയ ഓഫര്‍ പ്രകാരം ഉപഭോക്താവിന് 2,700 രൂപയുടെ അഞ്ച് ഷോപ്പിങ് കൂപ്പണുകളും ലഭിക്കും.

ഐഡിയയുടെ പാര്‍ട്ണര്‍ സ്റ്റോറുകളില്‍ നിന്നോ വെബ്‌സൈറ്റുകളില്‍ നിന്നോ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഇവ ഉപയോഗിക്കാന്‍ കഴിയും. മൈഐഡിയ ആപ്ലിക്കേഷനിലൂടെയോ അല്ലെങ്കില്‍ ഐഡിയ വെബ്‌സൈറ്റിലൂടെയോ റീചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോക്താവിന് 200 രൂപ വരെ വോലറ്റ് ക്യാഷ്ബാക്ക് ലഭിക്കും.

ഐഡിയയുടെ 398 പ്ലാനില്‍ നിലവില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ (ലോക്കല്‍, എസ്ടിഡി, നാഷണല്‍ റോമിങ്) ദിവസം ഒരു ജിബി ഡേറ്റ, 100 എസ്എംഎസ് നല്‍കുന്നുണ്ട്. 70 ദിവസമാണ് കാലാവധി. അതായത് മൊത്തം 70 ജിബി ഡേറ്റ ഉപയോഗിക്കാം.