ഞാന്‍ ഹിന്ദു വിരുദ്ധനല്ല;മോദി- അമിത്ഷാ വിരുദ്ധനെന്ന് പ്രകാശ് രാജ്

single-img
19 January 2018

ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ നടന്‍ വീണ്ടും ആഞ്ഞടിച്ച് പ്രകാശ് രാജ്. താന്‍ ഹിന്ദുവിരുദ്ധനല്ലെന്നും മറിച്ച് മോദിവിദ്ധനും അമിത് ഷാ വിരുദ്ധനും ഹെഗ്‌ഡെ വിരുദ്ധനുമാണെന്നും പ്രകാശ് രാജ് തുറന്നടിച്ചു. കൊലപാതകികളെ പിന്തുണയ്ക്കുന്നവരെ ഹിന്ദുക്കളെന്നു വിളിക്കാൻ സാധിക്കില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. ഇന്ത്യ ടുഡേയുടെ ദക്ഷിണ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഇളയ്യ, നടന്‍ വിശാല്‍, സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

Salute to Prakash Raj for Speaking the truth. He might me a Villain in Reel Life. But a Hero in Real life for speaking the truth which many of wouldn't dare to..

Posted by Unofficial: Subramanian Swamy on Thursday, January 18, 2018

മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകം മോദിയെ പിന്തുണയ്ക്കുന്നവർ ആഘോഷമാക്കിയപ്പോൾ പ്രതികരിക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനു തയാറായില്ല. യഥാർഥ ഹിന്ദുവിന് അത്തരം പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനാകില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.

‘സെക്‌സി ദുര്‍ഗ’ എന്ന തന്റെ ചിത്രത്തിന്റെ പേരില്‍ വിമര്‍ശനങ്ങളും അവഹേളനങ്ങളും ഏറ്റുവാങ്ങിയ സനല്‍കുമാര്‍ ശശിധരനുള്ള തന്‍െ പിന്തുണയും ചര്‍ച്ചയില്‍ പ്രകാശ് രാജ് രേഖപ്പെടുത്തി. ആ ചിത്രം ഹിന്ദു മതത്തെ കുറിച്ചോ ഹിന്ദുത്വത്തെ കുറിച്ചോ അല്ലെന്നും എന്നിട്ടും ഹിന്ദു മതത്തെ അവഹേളിച്ചുവെന്ന പേരില്‍ ചിത്രത്തിനെതിരെ ഹിന്ദു തീവ്രവാദികള്‍ വ്യാജപ്രചാരണം നടത്തുകയായിരുന്നുവെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി.

ബിജെപിക്കെതിരെയും മോദിക്കെതിരെയും രൂക്ഷവിമർശനവുമായി പലപ്പോഴും രംഗത്തെത്തുന്ന നടനാണ് പ്രകാശ് രാജ്. കഴിഞ്ഞ ദിവസം പ്രകാശ് രാജ് സംസാരിച്ച വേദി യുവമോർച്ച പ്രവർത്തകർ അദ്ദേഹം പോയതിനു പിന്നാലെ ഗോമൂത്രമൊഴിച്ചു കഴുകിയത് വിവാദമായിരുന്നു.