മരിച്ചവര്‍ക്ക് വീണ്ടും ജീവന്‍ നല്‍കും;പത്ത് വര്‍ഷത്തിനകം ഈ സംവിധാനം തയ്യാറാകുമെന്ന് ശാസ്ത്രലോകം

single-img
19 January 2018

വാഷിംഗ്‌‌ട‌ണ്‍ :മരണപ്പെട്ടവര്‍ക്ക് ജീവന്‍ നല്‍കുന്ന കഥകളൊക്കെ നാം മുന്‍പ് കേട്ടിട്ടുണ്ട്. എന്നാല്‍ ഇനി ആ കഥകളൊക്കെയും യാഥാര്‍ത്ഥ്യമാകുമെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.മിഷിഗണ്‍ ആസ്ഥാനമായുള്ള ക്രയോനിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ ഡെന്നിസ് കൊവാല്‍സ്കി എന്ന വിദഗ്ധനാണ് പത്ത് വര്‍ഷത്തിനകം മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.മരണശേഷം ശീതീകരിച്ച്‌ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ക്ക് ജീവന് നല്‍കുമെന്നാണ് പ്രഖ്യാപനം.

ക്രയോജനിക്‌‌‌‌‌സ് എന്ന സാങ്കേതികതയാണ് ഇതിനു പിന്നില്‍. അമേരിക്ക, റഷ്യ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലായി മൂന്ന് കമ്പനികളാണ് പരീക്ഷണങ്ങള്‍ തുടരുന്നത്. 350 ലേറെ മൃതദേഹങ്ങള്‍ പരീക്ഷണത്തിനായി സൂക്ഷിച്ചിട്ടുണ്ടെന്നും അവയ്‌‌‌ക്ക് പത്ത് വര്‍ഷത്തിനുള്ളില്‍ പുനര്‍ജീവന്‍ നല്‍കാനാകുമെന്നും ഡെന്നിസ് പറഞ്ഞു. ഇതിനകം രണ്ടായിരത്തിലേറെ ആളുകള്‍ തങ്ങള്‍ മരിച്ചാല്‍ പുനര്‍ ജീവിപ്പിക്കണമെന്ന് കരാറില്‍ ഒപ്പിട്ടതായി കൊവാല്‍സ്കി പറയുന്നു.

മൈനസ് 196 ഡിഗ്രി സെല്‍ഷ്യസില്‍ പ്രത്യേകതരം ടാങ്കുകളിലാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കുക. ഹൃദയം നിലച്ച് രണ്ടുമിനിറ്റിനകം ഇതിനായുള്ള ക്രമീകരണങ്ങള്‍ തുടങ്ങണം. ഏകദേശം 15 മിനിറ്റ് കൊണ്ട് ആദ്യഘട്ടം പൂര്‍ത്തിയാക്കേണ്ടതുണ്ട്.രണ്ടുലക്ഷം ഡോളര്‍ (ഏകദേശം ഒന്നര കോടി രൂപ)യാണ് ചിലവ് വരുന്നത്. ക്രയോജനിക്‌‌‌സിന്റെ സാധ്യതകളെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്.