കുറഞ്ഞ കൂലി വാങ്ങുന്നതിനു ഇതര സംസ്ഥാന തൊഴിലാളിക്ക് നാടൻ തൊഴിലാളികളുടെ ക്രൂര മര്‍ദ്ദനം;പോലീസ് കേസടുത്തു.

single-img
19 January 2018

വീ​ടു​ക​ളി​ൽ മാ​ർ​ബി​ൾ പ​തി​ക്കു​ന്ന​തി​ന് കു​റ​ഞ്ഞ കൂ​ലി ഈ​ടാ​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ 11 അം​ഗ സം​ഘം ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി ചെ​ക്ക് ലീ​ഫ് ഒ​പ്പി​ട്ടു വാ​ങ്ങി​യ​താ​യും പ​രാ​തി. കോഴിക്കോട് പേരാമ്പ്ര എ​ട​വ​രാ​ട് വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ച് തൊ​ഴി​ലെ​ടു​ക്കു​ന്ന രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​ർ സ്വ​ദേ​ശി ഇം​റാ​ജ് ആ​ണ് മ​ർ​ദ്ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

ക​ല്ലോ​ട് ചേ​നാ​യി റോ​ഡ് ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് സം​ഭ​വം. ഒ​രു വീ​ട്ടി​ൽ ജോ​ലി​യു​ണ്ടെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇം​റാ​ജി​നെ ഫോ​ണി​ൽ നാട്ടുകാരായ തൊഴിലാളികൾ വിളി​ച്ചു വ​രു​ത്തി​യ​ത്. മ​ർ​ദ്ദ​ന​ത്തി​നി​ട​യി​ൽ ഭീ​ഷ​ണി മു​ഴ​ക്കി 40,000 രൂ​പ​യു​ടെ ചെ​ക്ക് ഇ​യാ​ളി​ൽ നി​ന്ന് സം​ഘം കൈ​ക്ക​ലാ​ക്കി. ഇനി മുതൽ കുറഞ്ഞ കൂലി വാങ്ങരുത് എന്ന് താക്കീത് ചെയ്യുകയും ചെയ്തു.

ഇം​റാ​ജ് കു​റ​ഞ്ഞ വേ​ത​ന​ത്തി​ന് ജോ​ലി ചെ​യ്യു​ന്ന​ത് ത​ങ്ങ​ളു​ടെ തൊ​ഴി​ൽ സാ​ധ്യ​ത ന​ഷ്ട​പ്പെ​ടു​ത്തു​ന്നു​വെ​ന്നാ​ണ് മ​ർ​ദ്ദി​ച്ച​വ​രു​ടെ ആ​രോ​പ​ണം. പിന്നീടുള്ള ദിവസങ്ങളിൽ ഇം​റാ​ജ് ജോ​ലി​ക്ക് പോ​കാ​തെ വീ​ട്ടി​ലി​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പ​രി​സ​ര​വാ​സി​ക​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. പ​രാ​തി​പ്പെ​ട്ടാ​ൽ ഇ​നി​യും അ​ക്ര​മ​മു​ണ്ടാ​കു​മെ​ന്ന് ഭ​യ​ന്നാ​ണ് യു​വാ​വ് സം​ഭ​വം മ​റ​ച്ചു​വെ​ച്ച​ത്. ഒ​ടു​വി​ൽ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട​പ്പോ​ൾ ഇ​യാ​ൾ പേ​രാ​മ്പ്ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.പോലീസ് കേസ് രജിസ്റ്റർ ചെയ്യത് അന്വേഷണമാരംഭിച്ചു.