സൂര്യയെ കുള്ളനെന്ന് പരിഹസിച്ച് ചാനല്‍ പരിപാടി; പ്രതിഷേധവുമായി താരങ്ങളും ആരാധകരും

single-img
19 January 2018


തമിഴ് സൂപ്പര്‍ താരം സൂര്യയെ കുള്ളനെന്നാക്ഷേപിച്ച് മ്യൂസിക് ചാനല്‍ . ചാനലിലെ ലൈവ് ഷോയ്ക്കിടെ രണ്ടു വനിതാ അവതാരകരാണു താരത്തിന് ഉയരക്കുറവാണെന്ന് പരിഹസിച്ചത്.


ചിത്രത്തില്‍ ബിഗ് ബി അമിതാഭ് ബച്ചന്‍ ഒരു പ്രധാന വേഷത്തിലെത്തുന്നതായി വാര്‍ത്തയുണ്ടെന്നും എന്നാല്‍ അമിതാഭിനൊപ്പം നില്‍ക്കണമെങ്കില്‍ സൂര്യയ്ക്ക് ഒരു സ്റ്റൂള്‍ ആവശ്യമായി വരുമെന്നും അനുഷ്‌ക നായികയായാല്‍ താരത്തിന് ഹീല്‍സ് ഉപയോഗിക്കേണ്ടി വരുമെന്നാണ് പരസ്പരമുള്ള സംഭാഷണത്തിനിടെ അവതാരകമാര്‍ പറഞ്ഞത്.

എന്നാല്‍ സംഭവം വന്‍ വിവാദമായി തമിഴ് സിനിമാ താരങ്ങളും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. നടന്‍ വിശാല്‍, നിര്‍മ്മാതാവും എഴുത്തുകാരനുമായ ധനഞ്ജയന്‍ ഗോവിന്ദ് എന്നിവര്‍ അവതാരകരുടെ സമീപനം ഏറ്റവും വൃത്തികെട്ടതും മോശവുമാണെന്ന് പറഞ്ഞു.