പൈനാപ്പിളിനുള്ളില്‍ കടത്തിയത് 745 കിലോ കൊക്കെയ്ന്‍: വീഡിയോ കാണാം

single-img
18 January 2018

പൈനാപ്പിളിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 745 കിലോ കൊക്കെയ്ന്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ഒമ്പതംഗ സംഘത്തേയും പോലീസ് പിടികൂടിയിട്ടുണ്ട്. തെക്കേ അമേരിക്കയില്‍നിന്നു കടത്തിയ കൊക്കെയ്ന്‍ പോര്‍ച്ചുഗലിന്റെയും സ്‌പെയിനിന്റെയും സംയുക്ത പൊലീസ് സംഘമാണ് പിടികൂടിയത്. യൂറോപ്യന്‍ രാജ്യങ്ങളിലാകെ മയക്കുമരുന്ന് കടത്തുന്ന വന്‍ സംഘത്തിലെ കണ്ണികളാണ് പിടിയിലായവര്‍.