വിശ്വശാന്തി ട്രസ്റ്റ്: മോഹൻലാലും ആർ എസ് എസും തമ്മിലെന്ത്?

single-img
18 January 2018

വിശ്വശാന്തി ട്രസ്റ്റ്നടൻ മോഹൻലാൽ രക്ഷാധികാരിയായ വിശ്വശാന്തി ട്രസ്റ്റിന്റെ ഉദ്ഘാടനച്ചടങ്ങ് എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്ന ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം ആർ എസ് എസിന്റെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളും. മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരുകൾ ചുരുക്കിയാണു വിശ്വശാന്തി ട്രസ്റ്റ് എന്ന പേര് സ്ഥാപനത്തിനു നൽകിയതെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നുണ്ട്.

ആർ എസ് എസിന്റെ കേരള പ്രാന്ത സംഘ ചാലകായ  പി ഇ ബാലൻ മേനോന്റെ വസതിയിൽ വെച്ചു നടന്ന ചടങ്ങിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും ആർ എസ് എസിന്റെ സംസ്ഥാനതല നേതാക്കളോ സംഘപരിവാറുമായി ബന്ധമുള്ളവരോ ആയിരുന്നു. ആർ എസ് എസിന്റെ പ്രാന്ത പ്രചാരക് പി.എന്‍.ഹരികൃഷ്ണകുമാര്‍, പ്രാന്ത സേവാ പ്രമുഖ വിനോദ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ സംവിധായകൻ മേജർ രവിയും പങ്കെടുത്തിരുന്നു.

വിശ്വശാന്തി ട്രസ്റ്റ്ആലുവ തന്ത്രവിദ്യാപീഠത്തിന്റെ അദ്ധ്യക്ഷൻ അഴകത്തു ശാസ്ത്ര ശർമൻ നമ്പൂതിരിപ്പാടാണു ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. തന്ത്രവിദ്യകൾ പഠിപ്പിക്കുന്ന സ്ഥാപനമായ തന്ത്രപീഠം സംഘപരിവാർ ബന്ധമുള്ള ഒരു സ്ഥാപനമാണു. 2015-ൽ തന്ത്രവിദ്യാപീഠത്തിലെ പരിപാടി ഉദ്ഘാടനം ചെയ്തത് ആർ എസ് എസ് സർ സംഘചാലക് മോഹൻ ഭഗവത് ആയിരുന്നു.

ആർ എസ് എസിന്റെ പ്രതികരണം

എന്നാൽ വിശ്വശാന്തി ട്രസ്റ്റ് ഇപ്പോൾ പുതിയതായി തുടങ്ങിയതല്ലെന്നും രണ്ടുവർഷമായി പ്രവർത്തിച്ചുവരുന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആണെന്നുമാണു ആർ എസ് എസ് പ്രാന്ത സംഘചാലക് പി ഇ ബാലൻ മേനോൻ ഇ വാർത്തയോട് പ്രതികരിച്ചത്. മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിന്റെ ചുരുക്കം എന്നതിലുപരി ലോകസമാധാനം എന്ന അർത്ഥത്തിലാണു വിശ്വശാന്തി എന്ന പേരു നൽകിയതെന്നും മേനോൻ പറഞ്ഞു. മോഹൻലാൽ രക്ഷാധികാരിയായ ട്രസ്റ്റിൽ താനും അംഗമാണെന്ന് പറഞ്ഞ മേനോൻ ട്രസ്റ്റിലെ മറ്റ് അംഗങ്ങളുടെ പേരു വെളിപ്പെടുത്താൻ തയ്യാറായില്ല.

കളമശ്ശേരിയിലാണു ട്രസ്റ്റിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. വനവാസികളുടെ ക്ഷേമത്തിനുവേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുകയാണു ട്രസ്റ്റിന്റെ ലക്ഷ്യമെന്ന് പി ഇ ബി മേനോൻ പറഞ്ഞു. എന്നാൽ സംഘപരിവാറിന്റെ വനവാസി കല്യാൺ ആശ്രമിനു ട്രസ്റ്റുമായി പ്രത്യക്ഷബന്ധമൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരത് മോഹൻലാൽ രക്ഷാധികാരി ആയിട്ടുള്ള 'വിശ്വശാന്തി' ട്രസ്റ്റിന്റെ യോഗം രാ.സ്വ.സംഘം പ്രാന്തപ്രചാരക് ഹരികൃഷ്ണൻ ജി,…

Posted by BJP വീരണകാവ് മേഖല on Wednesday, January 17, 2018

മോഹൻലാൽ ആർ എസ് എസ് നേതാക്കളുമായി നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണു. സംഘപരിവാർ അനുകൂല ഐഡികൾ ഇതു ആഘോഷമാക്കിയപ്പോൾ മറുപക്ഷം മോഹൻലാലിന്റെ ഹിന്ദുത്വമുഖം അനാവരണം ചെയ്യപ്പെട്ടു എന്ന തരത്തിലാണു ഇതിനെ വിലയിരുത്തുന്നത്.

 

https://www.facebook.com/sajeesh.jeeshu.9/videos/vb.100014194337639/328151684334640