29 വസ്തുക്കളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി; നിർണായക തീരുമാനങ്ങളില്ല

single-img
18 January 2018

ച​ര​ക്കു സേ​വ​ന നി​കു​തി (ജി​എ​സ്ടി) യി​ൽ സു​പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും ഒ​ന്നു​മു​ണ്ടാ​യി​ല്ല. റി​യ​ല്‍​എ​സ്റ്റേ​റ്റ് മേ​ഖ​ല​യെ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ല​ട​ക്കം സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ യോ​ഗം പി​രി​ഞ്ഞു. 29 കരകൗശല വസ്തുക്കളെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കി. മറ്റു കരകൗശല വസ്തുക്കളുടെ നികുതി കുറയ്ക്കുകയും ചെയ്തു.

ധ​ന​മ​ന്ത്രി അ​രു​ണ്‍ ജെ​യ്റ്റ്‌​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ റി​യ​ല്‍​എ​സ്റ്റേ​റ്റ് മേ​ഖ​ല​യെ ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​യു​ണ്ടാ​യി. കേ​ര​ള​ത്തി​ന്‍റെ എ​തി​ർ​പ്പ് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു. ഇ​തോ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​തെ നീ​ട്ടി​വ​ച്ചു.

ഇപ്പോൾ സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള മദ്യം, ഇന്ധനം, ഭൂമി റജിസ്ട്രേഷൻ, മോട്ടോർവാഹന നികുതി തുടങ്ങിയവയിൽ വലിയ ചർച്ച ഉണ്ടായില്ലെന്നാണ് അറിയുന്നത്. ജിഎസ്ടി ഫയലിങ് ലളിതവും എളുപ്പവുമാക്കുന്നതു ചർച്ച ചെയ്യാൻ പത്തു ദിവസത്തിനകം കൗൺസിലിന്റെ വിഡിയോ കോൺഫറൻസിങ് നടക്കും. പെട്രോള്‍ ഡീസല്‍ വില എന്നിവ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യും.