ഡോ.ബോബി ചെമ്മന്നൂരിന് കെ & കെ സോഷ്യല്‍ ഫൌണ്ടേഷന്‍റെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ്

single-img
18 January 2018

2മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹ്യ സേവന സംഘടനയായ കെ & കെ ഫൌണ്ടേഷന്‍റെ, ക്യാപ്ടന്‍ കൃഷ്ണന്‍ നായര്‍ മെമ്മോറിയല്‍ അവാര്‍ഡ്‌ ചെമ്മണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ ഡോ.ബോബി ചെമ്മണ്ണൂരിനു സമ്മാനിച്ചു.

മുംബൈ ഹോട്ടല്‍ ലീലയില്‍ വച്ച് നടന്ന ചടങ്ങില്‍ എം.എല്‍.എ യും ജമ്മു കാശ്മീര്‍ നിയമസഭ മുന്‍ സ്പീക്കറുമായ മുബാറക് അഹമ്മദ് ഗുല്‍ ഡോ.ബോബി ചെമ്മണ്ണൂരിനു അവാര്‍ഡ് സമ്മാനിച്ചു.

പ്രധാനമന്ത്രിയുടെ മു പ്രിന്‍സിപ്പല്‍ സെക്രട്ടേറി ടി.കെ.എ നായര്‍,യു.എന്‍ മുന്‍ അംബാസഡര്‍ ഡോ.ടി പി ശ്രീനിവാസന്‍, ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട്‌ ട്രസ്റ്റ്‌ മുന്‍ ചെയര്‍മാന്‍ എല്‍.രാധാകൃഷ്ണന്‍ IAS,കര്‍ണാടക ഐ.ജി,ഹരി ശേഖര്‍ ഐ.പി.എസ്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍,എല്‍.ഐ.സി മുന്‍ ചെയര്‍മാന്‍ എസ്.ബി മൈനക്,പ്രമുഖ സംവിധായകന്‍ കെ.മധു,കെ & കെ ഫൌണ്ടേഷന്‍ ദേശീയ പ്രസിഡന്റ് വൈദ്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.