ത​ല​ശേ​രിയിൽ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

single-img
17 January 2018

കണ്ണൂർ തലശ്ശേരി കു​ട്ടി​മാ​ക്കൂ​ലി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വാ​വി​നെ വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ കു​ട്ടി​മാ​ക്കൂ​ല്‍ ശാ​ന്ത ഭ​വ​നി​ല്‍ പ​ച്ച സു​ധീ​ര്‍ എ​ന്ന സു​ധീ​റി​നെനെ​യാ​ണ് വീ​ടി​ന്‍റെ ഹാ​ളി​ല്‍ വാ​യി​ല്‍ നി​ന്നും ര​ക്തം വാ​ര്‍​ന്ന് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ സ​ഹോ​ദ​ര​ന്‍ ര​തീ​ഷ് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടി​നു​ള്ളി​ല്‍ മൃതദേഹം കാ​ണ​പ്പെ​ട്ട​ത്.

സി​നി​മ ലൊ​ക്കേ​ഷ​നു​ക​ളി​ലേ​ക്ക് ഫ​ര്‍​ണി​ച്ച​റു​ക​ള്‍ നി​ര്‍​മ്മി​ച്ചു ന​ല്‍​ക​ലാ​യി​രു​ന്നു സു​ധീ​റി​ന്‍റെ തൊ​ഴി​ല്‍. മൃ​ത​ദേ​ഹം ടൗ​ണ്‍ പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​വി​വാ​ഹി​ത​നാ​ണ്. കൊലപാതകമാണോ എന്ന സംശയമുള്ളതിനാൽ പോലീസ് അന്വേഷണം തുടങ്ങി.