ആരാധകരെ പേടിച്ച് നടന്‍ സൂര്യ തിയേറ്ററിന്റെ ഗേറ്റ് ചാടി കടന്ന് ഓടി: വിഡിയോ

single-img
17 January 2018

https://www.youtube.com/watch?time_continue=35&v=Ri_54wKjwJ8

താന സേര്‍ന്ത കൂട്ടം എന്ന പുതിയ സിനിമയുടെ പ്രചരണാര്‍ഥം തെലുങ്കാനയിലെ ഒരു തിയറ്ററിലെത്തിയതായിരുന്നു സൂര്യ. സൂര്യയെ കണ്ടതും ആരാധകക്കടലായി. സാധാരണ ഒരു തിയറ്ററായതിനാല്‍ അധികം പൊലീസോ സുരക്ഷാസജീകരണങ്ങളോ ഇല്ലായിരുന്നു.

ആരാധകരെ നിയന്ത്രിക്കാന്‍ തിയറ്റര്‍ അധികാരികള്‍ക്ക് സാധിക്കില്ലെന്ന് മനസിലാക്കിയതോടെ സൂര്യ തിയറ്ററിന്റെ ഗേറ്റ് ചാടി കടന്ന് ഓടി കാറിന്റെയുള്ളില്‍ കടന്നു. ആരാധകരെ ശാന്തരാക്കിയതിന് ശേഷമാണ് താരം അഭിസംബോധന ചെയ്തത്.