നെഹ്രു ഗ്രൂപ്പിന്റെ കോളേജിൽ വീണ്ടും വിദ്യാർത്ഥിയുടെ ആത്മഹത്യാ ശ്രമം

single-img
17 January 2018

ജിഷ്ണു പ്രണോയി

ഒറ്റപ്പാലം ലക്കിടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം. ജിഷ്ണു പ്രണോയി എന്ന വിദ്യാർത്ഥിയുടെ ദുരൂഹമരണം മൂലം വാർത്തകളിൽ നിറഞ്ഞുനിന്ന നെഹ്രു ഗ്രൂപ്പിന്റെ കീഴിലുള്ള കോളേജിലാണു ഇപ്പോൾ മറ്റൊരു വിദ്യാർത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ചിരിക്കുന്നത്.

നെഹ്രു ഗ്രൂപ്പിന്റെ കീഴിലുള്ള ഒറ്റപ്പാലത്തെ ലോ കോളെജിലെ ഒന്നാം വർഷം നിയമവിദ്യാർത്ഥിയായ അർഷാദ് ആണു ക്ലാസ്മുറിയിൽ വെച്ച് വിഷം കഴിച്ചുമരിക്കാൻ ശ്രമിച്ചത്. ഒരുമാസം മുമ്പ് ക്ലാസ് മുറിയില്‍ വച്ച് മദ്യപിച്ചെന്നാരോപിച്ച് അര്‍ഷാദടക്കം ചിലരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

താന്‍ നിരപരാധിയാണെന്ന് അര്‍ഷാദ് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും അതംഗീകരിക്കാന്‍ മാനേജ്‌മെന്റ് കൂട്ടാക്കിയിരുന്നില്ല. സുഹൃത്തുക്കളും അര്‍ഷാദിന്റെ വാദം സത്യമാണെന്ന് പറഞ്ഞെങ്കിലും മാനേജ്മെന്റ് നിഷേധാത്മകമായ നിലപാടാണു സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. അര്‍ഷാദിനെ ക്ലാസ്സില്‍ കയറ്റില്ലെന്ന നിലപാടില്‍ മാനേജ്‌മെന്റ് ഉറച്ചുനിൽക്കുകയും ചെയ്തു.

ഇന്ന് രാവിലെ ക്ലാസ്സിലെത്തിയ അര്‍ഷാദിനോട് അയാൾ ക്ലാസ്സിലിരുന്നാല്‍ പഠിപ്പിക്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞതായാണ് വിവരം . ഇതേത്തുടര്‍ന്നാണ് ഇയാള്‍ ക്ലാസില്‍ വെച്ച് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

അതേസമയം, അര്‍ഷാദിനെ ആശുപത്രിയിലെത്തിക്കാന്‍ പോലും കോളേജ് അധികൃതര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഇടവേള സമയത്ത് കുട്ടികള്‍ തന്നെയാണ് അര്‍ഷാദിനെ വള്ളുവനാടുള്ള ആശുപത്രിയില്‍ എത്തിച്ചത്.

ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണം

കഴിഞ്ഞ വർഷം ജനുവരി മാസത്തിലാണു നെഹ്രു ഗ്രൂപ്പിന്റെ കീഴിലുള്ള മറ്റൊരു കോളേജായ പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയിയെ ഹോസ്റ്റലിലെ ശുചിമുറിയിലെ കൊളുത്തിലെ തോർത്തിൽ തൂങ്ങിയ നിലയിൽ സഹപാഠികൾ കണ്ടെത്തിയത്. വിദ്യാർഥികൾ ചേർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോപ്പിയടിച്ചെന്നാരോപിച്ചു കോളജ് അധികൃതരെടുത്ത നടപടികളെ തുടർന്ന് ജിഷ്ണു ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, കോളജിലെ ഇടിമുറിയും ഇവിടെ കണ്ട രക്തക്കറയും ദുരൂഹതകൾക്കിടയാക്കി.

ജിഷ്ണുവിന്റെ മരണത്തോടെ സ്വാശ്രയ കോളജ് മാനേജ്മെന്റുകൾക്കെതിരെ സംസ്ഥാനത്തു വിദ്യാർഥി പ്രക്ഷോഭം വ്യാപകമായി. നെഹ്റു കോളജ് അടിച്ചു തകർക്കപ്പെട്ടതോടെ അനിശ്ചിത കാലത്തേക്കു കോളജ് അടച്ചു. ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയവരെ അറസ്റ്റു ചെയ്യണമെന്നും കുറ്റാരോപിതരായവരെ കോളജിൽ നിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥി–യുവജനപ്രസ്ഥാനങ്ങൾ സമരം ശക്തമാക്കി. തുടർന്നു കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു.

ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെ പറ്റി അന്വേഷണങ്ങളേറെ നടന്നെങ്കിലും എങ്ങുമെത്തിയില്ല. അമ്മ മഹിജ നടത്തിയ സമരം കേരളം ഏറെ ചർച്ച ചെയ്തു. അമ്മയുടെ സമരങ്ങൾക്കൊടുവിൽ അന്വേഷണം സിബിഐ ഏറ്റെടുത്തെങ്കിലും പിൻമാറി. പിന്നീട് സുപ്രീം കോടതി നിർദേശത്തെ തുടർന്നു കേസ് സിബിഐ ഏറ്റെടുത്തു.

വിദ്യാർഥികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോപ്പിയടിച്ചെന്നാരോപിച്ചു കോളജ് അധികൃതരെടുത്ത നടപടികളെ തുടർന്ന് ജിഷ്ണു ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, കോളജിലെ ഇടിമുറിയും ഇവിടെ കണ്ട രക്തക്കറയും ദുരൂഹതകൾക്കിടയാക്കി.

ജിഷ്ണുവിന്റെ മരണത്തോടെ സ്വാശ്രയ കോളജ് മാനേജ്മെന്റുകൾക്കെതിരെ സംസ്ഥാനത്തു വിദ്യാർഥി പ്രക്ഷോഭം വ്യാപകമായി. എസ് എഫ് ഐ പ്രവർത്തകർ നെഹ്റു കോളേജ് അടിച്ചു തകർത്തതോടെ അനിശ്ചിത കാലത്തേക്കു കോളേജ് അടച്ചു. ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയവരെ അറസ്റ്റു ചെയ്യണമെന്നും കുറ്റാരോപിതരായവരെ കോളജിൽ നിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥി–യുവജനപ്രസ്ഥാനങ്ങൾ സമരം ശക്തമാക്കി. തുടർന്നു കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു.

ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെ പറ്റി അന്വേഷണങ്ങളേറെ നടന്നെങ്കിലും എങ്ങുമെത്തിയില്ല. അമ്മ മഹിജ നടത്തിയ സമരം കേരളം ഏറെ ചർച്ച ചെയ്തു. അമ്മയുടെ സമരങ്ങൾക്കൊടുവിൽ അന്വേഷണം സിബിഐ ഏറ്റെടുത്തെങ്കിലും പിൻമാറി. പിന്നീട് സുപ്രീം കോടതി നിർദേശത്തെ തുടർന്നു കേസ് സിബിഐ ഏറ്റെടുത്തു.