ചേതേശ്വര്‍ പൂജാരക്ക് ‘നാണക്കേടിന്റെ റെക്കോഡ്’

single-img
17 January 2018

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി
ചേതേശ്വര്‍ പൂജാര രണ്ടാം ഇന്നിംഗ്സിലും റണ്ണൗട്ടായി. ഒരു ടെസ്റ്റിന്റെ രണ്ടിന്നിംഗ്സിലും റണ്ണൗട്ടാവുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന നാണക്കേടും ഇതോടെ പൂജാരയുടെ പേരിലായി.

47 പന്തില്‍ 19 റണ്‍സെടുത്ത പൂജാര ഇല്ലാത്ത മൂന്നാം റണ്ണിനോടി ഡിവില്ലിയേഴ്സിന്റെ ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ പൂജാര പൂജ്യനായാണ് പുറത്തായത്. ടെസ്റ്റ് ചരിത്രത്തില്‍ ഇത് 25-ാം തവണയാണ് ഒരു ബാറ്റ്സ്മാന്‍ രണ്ടിന്നിംഗ്സിലും റണ്ണൗട്ടാവുന്നത്. 2000ത്തിനുശേഷം ആദ്യത്തേതും.