അപ്പു എനിക്ക് മകനെപ്പോലെ: പ്രണവിന് ആശംസകളുമായി മമ്മൂട്ടി

single-img
17 January 2018

പ്രണവിന് ആശംസകളുമായിപ്രണവിന് ആശംസകളുമായി മമ്മൂട്ടി. പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റത്തിനും ആദ്യ ചിത്രമായ ആദിക്കും എല്ലാ ആശംസകളും അര്‍പ്പിച്ചാണ് മമ്മൂട്ടി ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ് ഇട്ടിരിക്കുന്നത്.

‘സിനിമാലോകത്തേക്ക് കാലെടുത്തുവയ്ക്കുന്ന ഞങ്ങളുടെ പ്രിയ അപ്പുവിന് എല്ലാ ആശംസകളും. ഞങ്ങളുടെ കൺമുന്നിൽ വളർന്ന അവൻ മക്കളിലൊരാളെപ്പോലെയാണ്. നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കാൻ അവനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആദിക്കും അപ്പുവിനും അവന്റെ മാതാപിതാക്കളായ ലാലിനും സുചിയ്ക്കും എല്ലാ ആശംസകളും.’–മമ്മൂട്ടി പറഞ്ഞു.

Wishing our dearest Appu who you all know as Pranav a wonderful entry into world of cinema ! For us he is just like one…

Posted by Mammootty on Tuesday, January 16, 2018

 

ഇന്നലെ മോഹന്‍ലാലും കുടുംബവും മമ്മൂട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇന്നലെ വൈകിട്ടാണ് മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവും മമ്മൂട്ടിയുടെ വീട്ടിലെത്തിയത്.ആദിയുടെ റിലീസിനു മുന്നോടിയായി മലയാളത്തിന്റെ പ്രിയതാരത്തില്‍ നിന്നും അനുഗ്രഹം മേടിക്കാനായി എത്തിയതായിരുന്നു പ്രണവ് മോഹൻലാല്‍.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയില്‍ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മലയാളത്തിന്റെ എക്കാലത്തേയും പ്രിയ നടന്റെ പുത്രനായ പ്രണവ് മോഹന്‍ലാല്‍. സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രണവാണ്. Some Lies Can Be Deadly എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9–ാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം അനിൽ ജോൺസൺ. ആന്റണി പെരുമ്പാവൂരാണ് ആശീർവാദ് സിനിമാസിനു വേണ്ടി ചിത്രം നിർമിക്കുക

മെഗാസ്റ്റാർ മമ്മൂട്ടിയുടെയും പ്രണവ് മോഹൻലാലിന്റെയും സിനിമകൾ ഒരേദിനം കൂടിയാണു തിയറ്ററുകളിലെത്തുകയെന്ന പ്രത്യേകത കൂടിയുണ്ട്. മമ്മൂട്ടിയെ നായകനാക്കി ഷാംദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്സ്, ജീത്തു ജോസഫ്–പ്രണവ് ചിത്രം ആദി എന്നിവയാണ് ജനുവരി 26ന് തിയറ്ററുകളിലെത്തുക. റിലീസ് തിയതി സംവിധായകർ സ്ഥിരീകരിച്ചിട്ടുണ്ട്.

മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത ഛായാഗ്രാഹകൻ ഷാം ദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം ആക്‌​ഷൻ ത്രില്ലറാണ്.