ബിഎസ്എൻഎല്ലിലെ ഫ്രീ കോൾ സേവനം ഇനിയില്ല

single-img
17 January 2018

ലാൻഡ്ഫോണുകളുടെ പ്രചാരം വർധിപ്പിക്കുക ലക്ഷ്യമിട്ട് ബിഎസ്എൻഎൽ രാജ്യവ്യാപകമായി നടപ്പാക്കിയ ഞായറാഴ്ചകളിലെ 24 മണിക്കൂർ സൗജന്യ കോൾ സേവനം നിർത്തുന്നു. ഫെബ്രുവരി ഒന്നു മുതലാണ് ഓഫർ അവസാനിപ്പിക്കുന്നത്. ഇതനുസരിച്ചു ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച മുതൽ സേവനം ലഭ്യമാകില്ല.

നേരത്തെ രാത്രികാലങ്ങളിൽ നൽകി വന്നിരുന്ന സൗജന്യ കോൾ സേവനത്തിന്റെ സമയപരിധിയിലും കുറവു വരുത്തിയിരുന്നു. ഞായറാഴ്ചകളിൽ 24 മണിക്കൂർ സൗജന്യമായി വിളിക്കുന്ന ഓഫർ ഒഴിവാക്കുമ്പോഴും രാത്രിയിൽ ലഭിക്കുന്ന നൈറ്റ് ഓഫർ ലഭ്യമാകുമെന്നാണു ബിഎസ്എൻഎൽ അധികൃതർ പറയുന്നത്.

രാത്രി 10.30 മുതൽ രാവിലെ ആറുവരെയാണു രാജ്യത്തെ ഏതു നെറ്റ്‌വർക്കുകളിലേക്കും സൗജന്യമായി വിളിക്കാൻ സാധിക്കുന്നത്.