കൈപ്പിടിയില്‍ ഒതുക്കാമായിരുന്ന ക്യാച്ച് പാര്‍ത്ഥിവ് പട്ടേല്‍ വിട്ടു കളഞ്ഞു: പൊട്ടിത്തെറിച്ച് വിരാട് കോഹ്‌ലി: വീഡിയോ കാണാം

single-img
16 January 2018

https://twitter.com/ambar_hitman/status/952934403948384256

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സിലെ 25ാം ഓവറിലായിരുന്നു സംഭവം. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ എറിഞ്ഞ മൂന്നാമത്തെ പന്ത് എല്‍ഗറിന്റെ ബാറ്റില്‍ കൊണ്ട് പിന്നിലേക്ക് പോവുകയായിരുന്നു. കൈ ഒന്ന് നീട്ടിയാല്‍ പന്ത് പിടിയിലൊതുക്കാമായിരുന്നിട്ടും പട്ടേല്‍ അതിന് മുതിരാതെ നോക്കി നിന്നു.

സ്ലിപ്പിലുണ്ടായിരുന്ന ചേതേശ്വര്‍ പൂജാര ക്യാച്ചെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു പട്ടേല്‍. പന്ത് ഇരുവരേയും മറികടന്ന് ബൗണ്ടറികടക്കുകയും ചെയ്തു. ഇതോടെ ബുംറ നിരാശനാകുന്നതും പട്ടേലിനു നേരെ ക്ഷുഭിതനാകുന്ന വിരാട് കോഹ്‌ലിയേയും വീഡിയോയില്‍ കാണാം.