കോഴിക്കോട് ഒരു കോടി രൂപയുടെ മയക്കുമരുന്ന് വേട്ട

single-img
16 January 2018

കോഴിക്കോട് മുക്കത്ത് ഒരു കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു കോടി രൂപയിലധികം വിലവരുന്ന ബ്രൗണ്‍ഷുഷഗറുമായി മധ്യപ്രദേശ് സ്വദേശി ഈസ് മുഹമ്മദ് ആണ് മുക്കം പൊലീസിന്റെ പിടിയിലായത്.

രഹസ്യവിവരം ലഭിച്ച കോഴിക്കോട് റൂറല്‍ ജില്ല പോലിസ് സൂപ്രണ്ട് എം കെ പുഷ്‌കരന്റെ നിര്‍ദ്ദേശ പ്രകാരം മുക്കം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.പി.അഭിലാഷും സംഘവും നടത്തിയ പരിശോധനയിലാണ് മുക്കം അങ്ങാടിയിലെ മലയോരം ഗേറ്റ് വെ ഹോട്ടല്‍ പരിസരത്തുവച്ച് മയക്കുമരുന്നുമായി റഈസ് മുഹമ്മദ് പിടിയിലായത്.

ചെരിപ്പിനുള്ളിലും ബാഗിലും ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സബ് ഇന്‍പളക്ടര്‍ അഭിലാഷിനൊപ്പം ഡി.വൈ.എസ്.പിക്കു കീഴിലുള്ള പ്രത്യക സ്‌ക്വാഡിലെ അംഗങ്ങളു ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

പ്രതിക്ക് പിന്നില്‍ വന്‍ മാഫിയാ സംഘം ഉള്ളതായി പോലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. മയക്കുമരുന്നിന്റെ ഉറവിടം പോലീസ് അന്വേഷിച്ചു വരുന്നു. കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കും.