പ്രണയം നടിച്ച് പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് കണ്ണൂരില്‍ അറസ്റ്റില്‍

single-img
16 January 2018

പ്രണയം നടിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ വായാട്ടുപറമ്പ് കവലയിലെ വടക്കേവീട്ടില്‍ സതീഷ് നാരായണനെ ആണ് ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. പതിനാലുകാരിയായ വിദ്യാര്‍ഥിയെ പ്രണയം നടിച്ച് കഴിഞ്ഞ മൂന്നുമാസമായി സതീഷ് പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം കണ്ടതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരെ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിക്കുകയായിരുന്നു. വനിതാ പോലീസിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെ ചൂഷണം ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതി സതീഷിനെ റിമാന്‍ഡ് ചെയ്തു. പോക്‌സോ നിയമ പ്രകാരമാണ് കേസ്. ആലക്കോട് സിഐ ഇ.പി. സുരേശന്‍, എസ്‌ഐ എ.ജെ. വിനോയി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.