സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം

single-img
16 January 2018

ബസ് സമരംതൃശ്ശൂര്‍: ഫെബ്രുവരി ഒന്നുമുതല്‍ കേരളത്തിലെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ആവശ്യം. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോഓഡിനേഷന്‍ കമ്മിറ്റിയാണ് ബസ് സമരത്തിന് ആഹ്വാനം ചെയ്തത്. നിലവില്‍ എഴു രൂപയാണ് മിനിമം ചാര്‍ജ്. മൂന്നുവര്‍ഷം മുന്‍പാണ് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്.