കാഞ്ഞങ്ങാട് വയോധികയുടെ കഴുത്തിൽ കേബിൾ മുറുക്കി സ്വർണവും പണവും മോഷ്ടിച്ചു;കണ്ടെത്തിയത് വഴിയരികില്‍ ബോധരഹിതയായ നിലയില്‍

single-img
15 January 2018

കാഞ്ഞങ്ങാട്∙ വയോധികയുടെ കഴുത്തിൽ കേബിൾ മുറുക്കിയ ശേഷം സ്വർണവും പണവും മോഷ്ടിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി റിട്ട. നഴ്സിങ് സൂപ്രണ്ട് കെ.ജാനകിയാണ് ആക്രമണത്തിന് ഇരയായത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം.

പത്തു പവനും 3000 രൂപയും മോഷണം പോയി. ജാനകി പുലര്‍ച്ചെ പുറത്തിറങ്ങിയപ്പോള്‍ പുറകില്‍ നിന്നൊരാള്‍ കഴുത്തില്‍ കേബിള്‍ മുറുക്കുകയായിരുന്നുവെന്ന് ജാനകി പറയുന്നു. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചതെന്ന് ഇവര്‍ക്ക് ഓര്‍മ്മയില്ല.
ജാനകിയെ കാണാതെ ഭർത്താവ് വേലായുധൻ അന്വേഷിച്ചപ്പോഴാണ് ബോധരഹിതയായി കിടക്കുന്നതു കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.