38 പന്തില്‍നിന്ന് 116 റണ്‍സ്: അതിവേഗ സെഞ്ചുറിയുമായി ഋഷഭ് പന്ത്

single-img
14 January 2018

സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20യില്‍ ഡല്‍ഹിയുടെ ഋഷഭ് പന്തിന് അതിവേഗ സെഞ്ചുറി. ഹിമാചല്‍പ്രദേശിനെതിരെ പന്ത് വെറും 38 പന്തില്‍നിന്ന് 116 റണ്‍സ് അടിച്ചുകൂട്ടി. പന്തിന്റെ സെഞ്ചുറിക്കരുത്തില്‍ ഡല്‍ഹി 10 വിക്കറ്റിന് ഹിമാചലിനെ പരാജയപ്പെടുത്തി.

ട്വന്റി20യിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറിയാണ് പന്ത് നേടിയത്. 32 പന്തില്‍നിന്നായിരുന്നു പന്ത് മൂന്നക്കം കടന്നത്. 12 സിക്‌സും എട്ടു ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ  ഇന്നിംഗ്‌സ്. ഹിമാചലിന്റെ 144 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 11.4 ഓവറില്‍ വിജയം കുറിച്ചു.

ഗൗതം ഗംഭീറിനൊപ്പമായിരുന്നു പന്തിന്റെ മിന്നല്‍പ്രഹരം. ഗംഭീര്‍ 33 പന്തില്‍ 30 റണ്‍ടസെടുത്ത് പുറത്താകാതെ നിന്നു. ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് നിലവില്‍ ട്വന്റി20യിലെ അതിവേഗ സെഞ്ചുറിയുടെ റിക്കാര്‍ഡ്. ഐപിഎല്ലില്‍ പുനെവാരിയേഴ്‌സിനെതിരെ 30 പന്തില്‍ സെഞ്ചുറി നേടിയാണ് ഗെയില്‍ റിക്കാര്‍ഡ് സ്വന്തമാക്കിയത്.