Categories: OpinionPolitics

സോഷ്യൽ മീഡിയയിലെ മുതല

രജിത് രവീന്ദ്രൻ

സോഷ്യൽ മീഡിയയിൽ ഒരു പുതിയ മുതല പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ബി ജെ പി നേതാവ് കെ സുരേന്ദ്രൻ ആണു സോഷ്യൽ മീഡിയയിലൂടെ മുതല കണ്ണീരൊഴുക്കുന്ന ആ വ്യക്തി. ഒരുപാടുപേർ നിർബന്ധിച്ചിട്ടും ശ്രീജിത്തിനെ കാണാൻ പോയില്ലെന്നും മനസ്സാക്ഷിക്കുത്തുകൊണ്ടാണെന്നും പറഞ്ഞാണു ഇദ്ദേഹത്തിന്റെ വൈകാരിക പ്രകടനം.

ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടങ്ങി ഏകദേശം 35 ദിവസങ്ങളായപ്പോഴാണ് അദ്ദേഹം എന്റെ ശ്രദ്ധയിൽ പെട്ടത്. ജ്വാല ഫൗണ്ടേഷന്റെ ഭാരവാഹിയായ അശ്വതി നായരും ഞാനും സെക്രട്ടേറിയറ്റിന് മുന്നിൽ എത്തി ശ്രീജിത്തിനെ കണ്ടു. അന്ന് ഞങ്ങൾ അയാളോട് ഏറെനേരം സംസാരിച്ചു. ശ്രീജിത്തിനെ പോലീസ് നിരന്തരമായി ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞപ്പോൾ അശ്വതി നായരും ഞാനും മറ്റു ചില സുഹൃത്തുക്കളും ചേർന്ന് കന്റോൺമെന്റ് സ്റ്റേഷനിൽ പോയി എസ് ഐയെക്കണ്ട് വിഷയം അവതരിപ്പിച്ചു. ആരോഗ്യ സ്ഥിതി മോശമായതിനെത്തുടർന്ന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തു നീക്കാൻ പോലീസിനു പദ്ധതിയുണ്ടായിരുന്നുവെന്ന് മനസ്സിലാക്കിയ ഞങ്ങൾ ആ നീക്കം തടഞ്ഞു.

പിന്നീട് പല തവണ പാർട്ടി പരിപാടികൾ സെക്രട്ടേറിയറ്റ് പരിസരത്ത് നടക്കുമ്പോൾ ഞാൻ ശ്രീജിത്തിന്റെയടുക്കൽ പോയിട്ടുണ്ട്. സൗഹൃദ സംഭാഷണം മാത്രമേ അന്ന് ഉണ്ടായിട്ടുണ്ടായിരുന്നുള്ളൂ.

കെ സുരേന്ദ്രനു അദ്ദേഹം ഇന്നു പറയുന്നതുപോലെയുള്ള മനസ്സാക്ഷിക്കുത്ത്  ഉണ്ടായിരുന്നെങ്കിൽ അതു ഫേസ്ബുക്കിലല്ല ശ്രീജിത്തിനോട് നേരിട്ടായിരുന്നു പറയേണ്ടത്. അല്ലാതെ വൈകാരികമായ മുതലെടുപ്പിനു ശ്രമിക്കുന്നത് തികച്ചും തരം താണ പ്രവൃത്തിയാണു.

പൊതുപ്രവർത്തകനെന്ന നിലയിൽ കെ സുരേന്ദ്രനോട് എല്ലാവർക്കും പുച്ഛം തന്നെയാണെന്നത് എല്ലാവർക്കുമറിയാം. സെക്രട്ടേറിയറ്റിന് മുന്നിലൂടെ പോകാത്ത ഒരു രാഷ്ട്രീയ നേതാവും ഇന്ന് കേരളത്തിലില്ല. ഒരു വട്ടമെങ്കിലും ശ്രീജിത്തിനോട് കുശലാന്വേഷണം ചോദിക്കാത്തതിൽ താങ്കൾക്ക് സ്വയം പുച്ഛം തോന്നുന്നതിൽ തെറ്റില്ല.

സംസ്ഥാനത്തെ പല രാഷ്ട്രീയ നേതാക്കളും ശ്രീജിത്തിനെ കാണാൻ ശ്രമിച്ചിട്ടില്ലെന്നതും അയാളോട് സംസാരിക്കാൻ ശ്രമിച്ചിട്ടില്ലെന്നതും യാഥാർത്ഥ്യമാണു. അങ്ങനെയൊരു സാഹചര്യത്തിൽ നമ്മുടെ പ്രതിപക്ഷ നേതാവ് അതിനു സമയം കണ്ടെത്തി. അതിൽ എന്തെങ്കിലും തെറ്റു പറയുവാൻ സാധിക്കില്ല.  ഇത്തരത്തിൽ ഒരു കുറ്റബോധമോ, ഇതിൽ എന്തെങ്കിലും മറച്ചുവെയ്ക്കുവാനോ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് ആ സന്ദർശനം ഒഴിവാക്കാമായിരുന്നു. ഹൈക്കോടതിയിൽ പോകുവാൻ  നിയമസഹായം കൊടുക്കാൻ സഹായിക്കാം എന്ന് പറയാതിരിക്കാമായിരുന്നു. പ്രതിപക്ഷ നേതാവ് അവിടെ  വന്നില്ലായിരുന്നെങ്കിൽ താങ്കൾ അടക്കം എല്ലാവരും ശ്രീജിത്തിനെ തിരിഞ്ഞു നോക്കാത്ത പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുമായിരുന്നു.

വൈകാരികമായ കാര്യങ്ങൾ ഒരു വ്യക്തിയെ അറിയിക്കണമെങ്കിൽ ഇത്തരത്തിൽ ഫെയ്സ്ബുക്കിലൂടെ മുതലക്കണ്ണീരൊഴുക്കാതെ അയാളുടെ അടുത്ത് ചെന്ന് ആശ്വസിപ്പിക്കുകയാണ്. അതിൽ നിന്നും താങ്കളെ തടയാൻ ആർക്കും അവകാശമില്ല.  താങ്കൾക്ക്‌ അവിടെ എത്താനും ശ്രീജിത്തിനെ ആശ്വസിപ്പിക്കാനുമുള്ള അവകാശമുണ്ട്. പ്രതിപക്ഷ നേതാവിനെ അപഹസിക്കുന്നതിനും സ്വന്തം മൈലേജ് കൂട്ടാനുമുള്ള തന്ത്രപരമായ നീക്കമാണു ഫേസ്ബുക്കിലൂടെ നടത്തുന്ന ഈ വൈകാരികപ്രകടനമെന്ന് എല്ലാവർക്കും മനസ്സിലാകും. ഇത്തരം വിലകുറഞ്ഞ പ്രകടനങ്ങൾ വിജയിക്കാൻ ഇത് സിനിമാറ്റിക് രാഷ്ട്രീയം വിറ്റുപോകുന്ന തമിഴ്നാടല്ല മറിച്ച് രാഷ്ട്രീയകേരളമാണെന്ന് സുരേന്ദ്രൻ ഓർക്കണം.


(  കെ പി സി സിയുടെ ഐ ടി സോഷ്യൽ മീഡിയ അഡ്വൈസറി മെമ്പർ ആണു രജിത് രവീന്ദ്രൻ)

Share
Published by
GUEST AUTHOR

Recent Posts

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍

യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് കേരളം ഉള്‍പ്പെടെയുള്ള സെക്ടറുകളില്‍ വന്‍ നിരക്ക് ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍. എയര്‍ അറേബ്യ, എമിറേറ്റ്‌സ്, ഫ്‌ലൈ ദുബായ് എന്നിവയാണ്…

2 mins ago

എനിക്ക് മത്സരിക്കാന്‍ താല്‍പര്യമില്ല: നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

സിനിമയില്‍ മത്സരത്തിന്റെ ഭാഗമല്ല താനെന്നും ഒന്നാമനാകാന്‍ ആഗ്രഹമില്ലെന്നും നടന്‍ പൃഥ്വിരാജ്. ഒട്ടും കഷ്ടപ്പെടാതെ സിനിമയില്‍ എത്തിയ നടനാണ് താനെന്നും കഴിവുള്ള ഒരുപാട് പേര്‍ ഇനിയും അവസരം കിട്ടാതെ…

6 mins ago

സൗദിയിലെ ജനവാസ മേഖലയിലേക്ക് വീണ്ടും മിസൈല്‍ ആക്രമണം

സൗദിയിലേക്ക് വീണ്ടും ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഒരു വീടും പള്ളിയും തകര്‍ന്നു. ദഹ്‌റാന്‍ പ്രവിശ്യയില്‍ ഇന്നലെയായിരുന്നു സംഭവം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന…

12 mins ago

ധോണി പൂജ്യത്തിന് പുറത്തായപ്പോള്‍ ഗാലറിയില്‍ ഒരു കുഞ്ഞ് ആരാധകന്റെ രോഷപ്രകടനം: വീഡിയോ വൈറല്‍

ഏഷ്യാ കപ്പില്‍ ഹോങ്കോംഗിനെതിരെ എംഎസ് ധോണി പൂജ്യത്തിന് പുറത്തായപ്പോഴുള്ള കുഞ്ഞ് ആരാധകന്റെ ദേഷ്യവും നിരാശയുമെല്ലാം വൈറലാകുന്നു. ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ ധോണി അടിച്ചുതകര്‍ക്കുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ചായിരുന്നു വിക്കറ്റ് കീപ്പര്‍ക്ക്…

18 mins ago

താന്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ച് ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍: ചോദ്യംചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നിലേക്ക് എത്തിയത് മണിക്കൂറുകള്‍ നീണ്ട നാടകത്തിനൊടുവില്‍

കന്യാസ്ത്രീയുടെ ബലാല്‍സംഗ പരാതിയില്‍ നിലപാടിലുറച്ച് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. നിരപരാധിയെന്ന് ആവര്‍ത്തിച്ച ബിഷപ്പ്, പരാതിക്കാരിയായ കന്യാസ്ത്രീക്ക് ദുരുദ്ദേശമെന്നും മൊഴി നല്‍കി. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം…

51 mins ago

ഓണം ബമ്പര്‍ നറുക്കെടുത്തു; 10 കോടിയുടെ ആ ഭാഗ്യവാന്‍ തൃശൂരില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം തൃശൂരില്‍ വിറ്റ ടിക്കറ്റിന്. ടിബി 128092 എന്ന ടിക്കറ്റിനാണ് സമ്മാനം. പത്തുകോടി രൂപയാണു ഒന്നാം സമ്മാനം.…

1 hour ago

This website uses cookies.