ഖത്തറില്‍ കൊടുംതണുപ്പ്

single-img
14 January 2018

ഖത്തറില്‍ തണുപ്പ് കൂടുന്നു. അബു സമ്രയില്‍ ഏറ്റവും കുറഞ്ഞ താപനിലയായ 3.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ 6.10ന് അബു സമ്രയില്‍ 3.7 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയതായി ഖത്തര്‍ കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അബു സമ്രയില്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച രാവിലെ 5.36ന് അല്‍ഖോറില്‍ എട്ടും മിസൈില്‍ 5.9 ഉം അല്‍ വഖ്‌റയില്‍ 9.8 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില രേഖപ്പെടുത്തിയത്. ദോഹയില്‍ 13.8 ഉം ദുഖാനിലും അല്‍ റുവൈസിലും 14.6 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്.

രാജ്യത്ത് തണുപ്പ് വര്‍ധിച്ചതോടെ ദോഹ കോര്‍ണിഷില്‍ സായാഹ്ന സവാരിക്കും വ്യായാമത്തിനുമായി രാവിലേയും വൈകിട്ടും നിരവധി പേരാണ് എത്തുന്നത്. വൈകുന്നേരങ്ങളില്‍ പാര്‍ക്കിലും മറ്റും കുടുംബങ്ങളും കുട്ടികളും സുഹൃത്തുക്കളും ഉള്‍പ്പെടുന്ന സൗഹൃദ സംഗമങ്ങളും സജീവമാണ്.