ദ്രാവിഡിന് പിറന്നാള്‍ സമ്മാനമായി പൂനം പാണ്ഡെ നല്‍കിയത് തന്റെ ടോപ്‌ലെസ് ഫോട്ടോ

single-img
14 January 2018

കഴിഞ്ഞ വ്യാഴാഴ്ച നാല്‍പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന് ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ ജന്മദിനാശംസകള്‍ നേര്‍ന്നത് ടോപ്‌ലെസായ ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ്. ക്രിസ്മസിനോടനുബന്ധിച്ച് പൂനം ട്വീറ്റ് ചെയ്ത ആശംസാ വീഡിയോ വൈറലായിരുന്നു.

ഇതിന് പിന്നാലെയാണ് ടോപ്‌ലെസായി ദ്രാവിഡിന് ആശംസ നേര്‍ന്ന് പൂനം എത്തിയത്. 2011ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയാല്‍ താന്‍ പരസ്യമായി നഗ്‌നനൃത്തം നടത്തുമെന്ന് പ്രഖ്യാപിച്ചാണ് പൂനം ആദ്യം വാര്‍ത്തകളില്‍ ഇടം നേടിയത്. ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടെങ്കിലും കടുത്ത എതിര്‍പ്പുകളെ തുടര്‍ന്ന് പൂനത്തിന് തന്റെ വാക്ക് പാലിക്കാനായില്ല.

ടോപ്‌ലെസ് ആയും പൂര്‍ണ നഗ്‌നയായും പൂനം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും നേരെ നിരവധി വിമര്‍ശനങ്ങളാണ് ഓരോ തവണയും ഉയര്‍ന്നു വന്നത്.