വിഷപ്പാമ്പില്‍ നിന്ന് വളര്‍ത്തു നായയെ രക്ഷിക്കാന്‍ ശ്രമിച്ച 24കാരന്‍ പാമ്പുകടിയേറ്റു മരിച്ചു

single-img
13 January 2018

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വേല്‍സിലാണു ദാരുണമായ സംഭവം നടന്നത്. രാത്രി വീടിനു പിന്നില്‍ വളര്‍ത്തു നായയുടെ നിര്‍ത്താതെയുള്ള കുര കേട്ടാണ് യുവാവ് നോക്കാനിറങ്ങിയത്. വളര്‍ത്തു നായയുടെ വായില്‍ ചെറിയ പാമ്പിനെ കണ്ട യുവാവ് നായയെ രക്ഷിക്കാനായി പാമ്പിനെ വേര്‍പെടുത്താന്‍ ശ്രമിക്കവേ വിവരലില്‍ കടിക്കുകയായിരുന്നു.

ഇതിനിടയില്‍ യുവാവ് കടിച്ച പാമ്പിനെ പിടികൂടി കുപ്പിയിലാക്കുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിഷപ്പാമ്പായ ബ്രൗണ്‍ സ്‌നേക്കാണ് യുവാവിനെ കടിച്ചത്. ഉടന്‍ തന്നെ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും യുവാവ് മരണത്തിനു കീഴടങ്ങി. കടിയേറ്റ് 40 മിനിട്ടിനകം തന്നെ യുവാവിന് മരണം സംഭവിച്ചു.

ബ്രൗണ്‍ സ്‌നേക്കുകള്‍ വളരെ അപൂര്‍വമായേ കടിക്കാറുള്ളൂ. അപകടത്തില്‍ പെടുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇവ കടിക്കാറുള്ളൂ. സംരക്ഷിത വിഭാഗത്തില്‍ പെട്ട ഉരഗജീവിയാണ് ബ്രൗണ്‍ സ്‌നേക്കുകള്‍. അതുകൊണ്ടു തന്നെ ഇവയെ കൊല്ലുന്നത് കുറ്റകരമാണ്.