സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത് 75,000 ഇന്ത്യക്കാര്‍

single-img
13 January 2018

റിയാദ്: സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി 75,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയതായി ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് റിയാദ് ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

റിയാദ് ഇന്ത്യന്‍ എംബസി വിപുലമായ പരിപാടികളോടെ പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി ചാണക്യപുരിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംപ്രേഷണത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.

32 ലക്ഷം ഇന്ത്യക്കാരാണ് സൗദി അറേബ്യയിലുള്ളതെന്ന് ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. ഇതില്‍ മൂന്നുലക്ഷം വനിതകളാണ്. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും സ്ഥാനപതി നേരിട്ട് സന്ദര്‍ശനം നടത്തി ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുന്നുണ്ട്. ആദ്യമായാണ് രാജ്യത്തെ എല്ലാ പ്രവിശ്യയിലും സ്ഥാനപതി സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.