സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്; രഹാനെ വീണ്ടും പുറത്ത്; ഇശാന്ത്, രാഹുല്‍, പാര്‍ഥിവ് ടീമില്‍

single-img
13 January 2018

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. ശിഖര്‍ ധവാന് പകരം കെ.എല്‍ രാഹുലിനും ഭുവനേശ്വര്‍ കുമാറിന് പകരം ഇഷാന്ത് ശര്‍മ്മയും വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പാര്‍ത്ഥിവ് പട്ടേലും കളിക്കാനിറങ്ങി.

രഹാനെയെ വീണ്ടും പുറത്തിരുത്തി. അതേസമയം പരിക്കേറ്റ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക കളിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഈ ടെസ്റ്റ് നിര്‍ണായകമാണ്. ഈ ടെസ്റ്റില്‍ വിജയിക്കുകയോ സമനിലയോ നേടിയില്ലെങ്കില്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും.

ഇന്ത്യന്‍ ടീം: മുരളി വിജയ്, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്ലി, രോഹിത് ശര്‍മ, പാര്‍ഥിവ് പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, ഇശാന്ത് ശര്‍മ