ശ്രീജിത്തിനെ കാണാനെത്തിയ രമേശ് ചെന്നിത്തലയ്ക്ക് നേരേ രോഷാകുലരായി ശ്രീജിത്തിന്റെ സുഹൃത്തുക്കൾ: വീഡിയോ

single-img
13 January 2018

ശ്രീജിത്ത് രമേശ് ചെന്നിത്തല വീഡിയോ
പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സഹോദരന് നീതിതേടി സെക്രട്ടേറിയറ്റിന് മുന്നിൽ  764 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്തിനെ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരേ രോഷാകുലരായി ശ്രീജിത്തിന്റെ സുഹൃത്തുക്കൾ. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെ കാണാൻ ചെന്ന ശ്രീജിത്തിനോട് അദ്ദേഹം മോശമായി പെരുമാറിയ കാര്യം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ശ്രീജിത്തിന്റെ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ നിലപാടിനെ ചോദ്യം ചെയ്തത്.

Read More: ശ്രീജിത്തിനെ കാണാൻ പോകാതിരുന്നത് മനസാക്ഷിക്കുത്തുകൊണ്ടാണെന്ന് കെ സുരേന്ദ്രൻ

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന 2014-ലാണു ശ്രീജിത്തിന്റെ അനുജൻ ശ്രീജിവ് പാറശാല പോലീസിന്റെ  കസ്റ്റഡിയിൽ കൊല്ലപ്പെടുന്നത്. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് സഹോദരന്‍ ശ്രീജിത്ത് സമരം തുടങ്ങിയത്.

Read More: ശ്രീജിവിന്റെ കൊലപാതകം: സി ബി ഐ അന്വേഷണത്തിനു സംസ്ഥാന സർക്കാർ കത്തുനൽകിയിട്ടും നിരസിച്ചത് കേന്ദ്രം

ശ്രീജിവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്  കാണാൻ ചെന്ന ശ്രീജിത്തിനെ ‘സെക്രട്ടേറിയറ്റ് പടിക്കൽ കിടന്നാൽ പൊടി ദേഹത്ത് പറ്റുമെന്നും കൊതുകുകടിക്കുമെ‘ന്നും പറഞ്ഞ് രമേശ് ചെന്നിത്തല പരിഹസിച്ചുവെന്നാണു സുഹൃത്ത് ആരോപിച്ചത്. ഇയാൾ ചെന്നിത്തലയെ ചോദ്യം ചെയ്തപ്പോൾ ചുറ്റും നിന്നവർ കയ്യടിക്കുകയും ചെയ്തു.

ചളിയല്ല, തമാശയല്ല, കാര്യമാണ് പറയുന്നത്.. 760ദിവസത്തിനുമുകളിൽ ഒരാൾ നിരാഹാരം കിടക്കുന്നു അതിനിടക്ക്‌ രാഷ്ട്രീയ മുതലെടുപ്പിന് വന്ന പൗഡർ കുട്ടപ്പൻ വടിയായി… രമേശണ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ ഉണ്ടായ ഒരു ക്രൂര സംഭവം.. അന്നേരം ആട്ടിപ്പുറത്താക്കിയ നേതാവ്.. ഇന്ന് പൗഡറും ഇട്ടു കലക്കാൻ വന്നാൽ ചോദിക്കേണ്ടത് ചോദിക്കണം… പൊതുജനത്തോട് മാന്യതയോടെ സംസാരിക്കണം മിസ്റ്റർ…#ചോദിക്കേണ്ടത്_ചോദിച്ചിട്ടേ_വിടുകയുള്ളൂ#justice_Sreejith

Posted by Shareef Pukkela Valappil on Saturday, January 13, 2018