‘ഇഷാന്ത് ശര്‍മ്മ കളിക്കളത്തില്‍ താന്തോന്നിയും തന്നിഷ്ടക്കാരനും’: വിമര്‍ശനവുമായി രാജു കുല്‍ക്കര്‍ണി

single-img
13 January 2018


ന്യൂഡല്‍ഹി: ഇന്ത്യയുടെ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം രാജു കുല്‍ക്കര്‍ണി. കളിക്കളത്തില്‍ താന്തോന്നിയും തന്നിഷ്ടക്കാരനുമാണ് ഇഷാന്തെന്നു രാജു കുല്‍ക്കര്‍ണി വിമര്‍ശിച്ചു. ഓരോ തവണയും പുതിയ തന്ത്രങ്ങളുമായി ഇഷാന്ത് വരും.

എന്നാല്‍ ഇഷാന്തിന് തന്നെ ഒന്നിലും വിശ്വാസവുമില്ല. പ്രതികൂല സാഹചര്യങ്ങളില്‍ ഇഷാന്ത് മെനയുന്ന തന്ത്രങ്ങള്‍ ബാറ്റ്‌സ്മാന് അനുകൂലമാകുകയാണ് ചെയ്യാറുള്ളത്. കഴിഞ്ഞ രണ്ടു ടെസ്റ്റിലും ഇഷാന്തിന്റെ പ്രകടനം കണ്ടാല്‍ അത് മനസ്സിലാകുമെന്നും കുല്‍ക്കര്‍ണി വിമര്‍ശിച്ചു.

ഇഷാന്ത് 79 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു. അത്രയും മത്സരങ്ങളില്‍ ഇന്ത്യന്‍ ജഴ്‌സി അണിയുക എന്നത് വലിയ കാര്യമാണ്. പക്ഷേ ഇന്ത്യന്‍ ബൗളിങ്ങിനെ ഇഷാന്ത് ഇതുവരെ മുന്നില്‍ നിന്ന് നയിക്കുന്നത് കണ്ടിട്ടില്ല. അത് ഇഷാന്തിന്റെ തന്നെ കുഴപ്പമാണെന്നും മുംബൈ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയില്‍ കുല്‍ക്കര്‍ണി വ്യക്തമാക്കി.