ക്രിക്കറ്റ് തിരക്ക് മാറ്റിവെച്ച് സ്‌കൂള്‍ വാര്‍ഷികത്തിന് ധോണിയെത്തി: വേദിയില്‍ കൊച്ചുരാജകുമാരിയായി സിവ; വീഡിയോ

single-img
13 January 2018

https://twitter.com/DHONIism/status/951134071018655744

 

https://twitter.com/ZivaSinghDhoni/status/951047887508586496

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകന്‍ എം എസ് ധോണിയുടെ മകള്‍ സിവയെ ഇപ്പോള്‍ ഏവര്‍ക്കും ഏറെ പരിചിതമാണ്. സിവയുടെ കുസൃതികള്‍ നിറഞ്ഞ വീഡിയോ ഇടയ്ക്കിടെ ധോണി ട്വിറ്ററിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സിവയുടെ രസകരമായ മറ്റൊരു വീഡിയോ കൂടി എത്തിയിരിക്കുകയാണ്.

സിവയുടെ ആദ്യ സ്‌കൂള്‍ വാര്‍ഷിക പരിപാടിയില്‍ ധോണി പങ്കെടുക്കാനെത്തിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കറുത്ത കോട്ടു ധരിച്ചെത്തിയ ധോണിയുടെ മടിയിലിരിക്കുന്ന സിവയാണ് വീഡിയോയിലെ താരം. തലയില്‍ കിരീടമൊക്കെ വെച്ച് രാജകുമാരിയെ പോലെയാണ് സിവ അച്ഛന്റെ മടിയിലിരിക്കുന്നത്.

സിവയുടെ സുഹൃത്തുക്കളെ കൈ വീശിക്കാണിച്ച് പരിചയപ്പെടുകയും ചെയ്യുന്നുണ്ട് ധോണി. സയിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നാണ് ധോണി കുടുംബത്തോടൊപ്പം സിവയുടെ സ്‌കൂള്‍ വാര്‍ഷികത്തിന് എത്തിയത്. ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം അടുത്ത മാസം ആദ്യം ഏകദിന മത്സരങ്ങള്‍ക്കായി ധോണി പോകും. ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷം ഫെബ്രുവരിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിനം തുടങ്ങുന്നത്.