കര്‍ണാടകയില്‍ കെഎസ്ആര്‍ടിസിയുടെ ഐരാവത് വോള്‍വോ ബസ് മറിഞ്ഞു: എട്ടു മരണം

single-img
13 January 2018

ബെംഗളൂരു – മംഗളൂരു ദേശീയപാത 75ല്‍ ബസ് മറിഞ്ഞു എട്ടു പേര്‍ മരിച്ചു. ബെംഗളൂരുവില്‍നിന്നു ധര്‍മസ്ഥലയിലേക്കു വരികയായിരുന്ന കര്‍ണാടക കെഎസ്ആര്‍ടിസിയുടെ ഐരാവത് വോള്‍വോ ബസാണു മറിഞ്ഞത്. ഡ്രൈവര്‍ ലക്ഷ്മണ (38), കണ്ടക്ടര്‍ ശിവപ്പ (36), മെഡിക്കല്‍ വിദ്യാര്‍ഥിനി ഡയാന (20), ബെംഗളൂരു സ്വദേശി ഗംഗാധര്‍(58) എന്നിവരടക്കം എട്ട് പേര്‍ മരിച്ചു.

10 പേര്‍ക്ക് സാരമായി പരുക്കേറ്റു. ഇന്നു പുലര്‍ച്ചെ 3.30ന് ഹാസനു സമീപം ശാന്തിഗരെയില്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. 43 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.