യുഎഇയില്‍ സമൂഹമാധ്യമങ്ങളില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്ക് ഒരു വര്‍ഷം തടവും പിഴയും

single-img
12 January 2018

ട്വിറ്റര്‍, സ്‌നാപ് ചാറ്റ്, ഇന്‍സ്റ്റഗ്രാം തുടങ്ങി വിവിധ സമൂഹമാധ്യമങ്ങള്‍ വഴി അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത അറബ് യുവതിക്ക് ഒരു വര്‍ഷം തടവും 250,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. അബുദാബി ഫെഡറല്‍ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്.

‘ദമാനി’ എന്ന പേരിലാണ് യുവതി സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ട് ഉണ്ടാക്കി വിഡിയോകള്‍ പ്രചരിപ്പിച്ചതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. യുവതിയുടെ അക്കൗണ്ടുകള്‍ നിരീക്ഷിച്ച ശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്.

പൊതുസദാചാരം ലംഘിച്ചുവെന്നും അസഭ്യം പ്രചരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് 250,000 ദിര്‍ഹം പിഴ വിധിച്ചത്. ശിക്ഷയ്ക്കുശേഷം യുവതിയെ നാടുകടത്താനും ഉത്തരവുണ്ട്.

യുവതിയുടെ സമൂഹമാധ്യമങ്ങളിലെ മുഴുവന്‍ അക്കൗണ്ടുകള്‍ പൂട്ടിക്കാനും ഇവര്‍ ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും കോടതി നിര്‍ദേശിച്ചു. ഇവ ഉപയോഗിച്ചാണ് യുവതി വിഡിയോകള്‍ പ്രചരിപ്പിച്ചത്.