World

അമ്പതുകാരന്‍ മൂന്ന് യുവതികളെ ഒരുമിച്ച് മിന്നുകെട്ടി !!!

 


അമിതമായ വിവാഹ ചിലവൊഴിവാക്കാന്‍ അമ്പതുകാരന്‍ മൂന്നുയുവതികളെ ഒരുമിച്ച് വിവാഹം ചെയ്തു. ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ വകിസൊ ജില്ലയിലെ കതാംബി സ്വദേശിയായ മൊഹമ്മദ് സെമന്‍ഡ എന്നയാളാണ് മൂന്നു യുവതികളെയും ഒരു ചടങ്ങില്‍ വിവാഹം ചെയ്ത് ആഫ്രിക്കയിലെ മാധ്യമങ്ങളില്‍ താരമായത്.

താന്‍ സാമ്പത്തികമായി മോശമാണെന്ന് ഈ മൂന്നുപേര്‍ക്കുമറിയാമെന്നും തന്നോടുള്ള സ്‌നേഹത്താല്‍ സാമ്പത്തികം അവര്‍ക്കൊരു പ്രശ്‌നമേയല്ലെന്നുമാണ് മൊഹമ്മദ് പറയുന്നത്. മൂന്നു പേര്‍ക്കും പരസ്പരം പിണക്കമൊന്നുമില്ലെന്നും ഓരോരുത്തര്‍ക്കും വീടുകള്‍ നല്‍കിയിട്ടുണ്ടെന്നും താന്‍ കഠിനാധ്വാനം ചെയ്ത് അവരെ പോറ്റുമെന്ന് അവര്‍ക്കറിയാമെന്നും മൊഹമ്മദ് പറയുന്നു.

നാല്‍പ്പത്തിയെട്ടുകാരിയായ സല്‍മത്ത് നലുവുജ്ജെ, ഇരുപത്തിയേഴുകാരിയായ ജാമിയോ നകായിസാ, ഇരുപത്തിനാലുകാരിയായ മസ്തുല്ല നാംവന്‍ജെ എന്നിവരെയാണ് അദ്ദേഹം വിവാഹം ചെയ്തത്. സല്‍മത്ത് നലുവുജ്ജയെ ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് മൊഹമ്മദ് വിവാഹം ചെയ്തതാണ് ഈ ബന്ധത്തില്‍ അവര്‍ക്ക് അഞ്ച് മക്കള്‍ ഉണ്ട്. ഇവരുടെ വിവാഹബന്ധം പുതുക്കുകയായിരുന്നു ചടങ്ങില്‍.