ദുബായില്‍ സാധനങ്ങള്‍ക്ക് 90 ശതമാനം ഡിസ്‌ക്കൗണ്ട്: ഓഫര്‍ ഇന്ന് മാത്രം

single-img
12 January 2018

ദുബായ് ഷോപ്പിങ് ഫെസ്റ്റിവെലിന്റെ ഭാഗമായുള്ള മെഗാ സെയില്‍ ഇന്ന് വീണ്ടും. മിര്‍ദാഫിലെ അല്‍ സലാം സ്റ്റോറില്‍ 90 ശതമാനമാണ് ഡിസ്‌ക്കൗണ്ട് സെയിലെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ 10 മണി മുതല്‍ 12 മണിവരെ അല്ലെങ്കില്‍ സ്റ്റോക്ക് തീരുന്നത് വരെയാണ് ഓഫര്‍ വില്‍പ്പന നടക്കുക.

പ്രമുഖ ബ്രാന്‍ഡുകളായ അര്‍മാനി ജീന്‍സ്, റോയ് റോബ്‌സണ്‍, ഡികെഎന്‍വൈ, എംപ്രോ അര്‍മാനി, വെര്‍സ്‌കേസ് ജീന്‍സ്, ഡോക്‌സെ ആന്‍ഡ് ഗബ്ബാന, എസ്‌കാഡ, റോബര്‍ട്ടോ കാവാലി, ലവ് മോഷ്‌നോ തുടങ്ങി നിരവധി ഉല്‍പന്നങ്ങളിലാണ് ഓഫര്‍. വീട്ടുപകരണങ്ങള്‍ മറ്റുവസ്തുക്കള്‍ എന്നിവയിലും വമ്പന്‍ ഓഫറുകളുണ്ട്.