അശ്വിന്‍ സ്പിന്‍ ബൗളിംഗ് തന്ത്രം മാറ്റി: ‘ജസ്റ്റ് ഫോര്‍ എ ഫണ്‍’ എന്ന് ബിസിസിഐ: വീഡിയോ കാണാം

single-img
12 January 2018

 

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റ് മാത്രമാണ് രവിചന്ദ്ര അശ്വിന് വീഴ്ത്താനായത്. മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ പേസര്‍മാരെ അകമഴിഞ്ഞു പിന്തുണക്കുന്ന ദക്ഷിണാഫ്രിക്കയിലെ പിച്ചുകളില്‍ തന്റെ ഈ സ്പിന്‍ പോരെന്ന തിരിച്ചറിവിലാണ് അശ്വിന്‍ ബൗളിംഗ് തന്ത്രം മാറ്റിയത്.

ഇതിനായി നെറ്റ് പ്രാക്ടീസില്‍ അശ്വിന്‍ നടത്തിയ പരിശീലനമാണ് ഇപ്പോള്‍ കൗതുകമാകുന്നത്. പതിവ് സ്പിന്‍ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി സീം ബൗളിങ്ങാണ് അശ്വിന്‍ പ്രാക്ടീസ് ചെയ്യുന്നത്. ജസ്റ്റ് ഫോര്‍ ഫണ്‍ എന്ന കുറിപ്പോടെയാണ് ബിസിസിഐ ഇക്കാര്യം ട്വീറ്റ് ചെയ്യുന്നത്. ശനിയാഴ്ച സെഞ്ച്വൂറിയനിലാണ് രണ്ടാം ടെസ്റ്റ്.