വാട്‌സാപ്പ് ഗ്രൂപ്പ് ചാറ്റിൽ ആർക്ക് വേണമെങ്കിലും നുഴഞ്ഞുകയറാം;ഗ്രൂപ്പ് ചാറ്റ് സ്വകാര്യമല്ല

single-img
11 January 2018

WhatsApp group chat bug can allow anyone to join, without admin permissionവാട്‌സാപ്പ് ഗ്രൂപ്പ് ചാറ്റിൽ ആർക്കുവേണമെങ്കിലും നുഴഞ്ഞുകയറാമെന്ന് കണ്ടെത്തൽ. ജർമൻ ഗവേഷകനാണ് ഈ സുരക്ഷാ പിഴവ് കണ്ടെത്തിയത്.ഇവരുടെ ഏറ്റവും വലിയ പ്രത്യേകതകളായ എന്‍ക്രിപ്ഷന്‍ മറികടന്ന ആര്‍ക്കും പ്രവേശിക്കുവാന്‍ സാധിക്കുമെന്നുമാണ് കണ്ടെത്തല്‍.

സൂറിച്ചിൽ നടന്ന റിയൽ വേൾഡ് ക്രിപ്‌റ്റോ സെക്യൂരിറ്റി കോൺഫറൻസിലാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തലുണ്ടായത്.ഒരു വൈറസിന്റെ സഹായത്തോടെയാണ് ഗ്രൂപ്പ് ചാറ്റിന്റെ സുരക്ഷാ ക്രമീകരണം മറികടക്കുന്നത്. ഇതുവഴി, അഡ്മിന്റെ അനുവാദം കൂടാതെ ആര്‍ക്കും ഗ്രൂപ്പിലേക്ക് ആളുകളെ കയറ്റാമെന്നും ഇത്തരത്തില്‍ കയറുന്നവര്‍ക്ക് സന്ദേശങ്ങള്‍ കാണുവാന്‍ സാധിക്കുമെന്നും ഇവര്‍ സാധൂകരിക്കുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇതിലൂടെ പുറത്തുവരുന്നത്.

റൗര്‍ സര്‍വകലാശാലയിലെ ഗവേഷകരിലോരാളായ പോള്‍ റോസ്ലറാണ് സംഭവം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.