National

ആധാർ സുരക്ഷിതമല്ല?വരുന്നു വെർച്വൽ ഐ ഡി

 


ആ​ധാ​ർ ന​മ്പർ സം​ര​ക്ഷി​ക്കാ​ൻ വെ​ർ​ച്വ​ൽ ഐ​ഡി​യു​മാ​യി യു​ണീ​ക്ക് ഐ​ഡ​റ്റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി (യു​ഐ​ഡി​എ​ഐ). ഇ​നി മു​ത​ൽ ആ​ധാ​ർ ന​മ്പ​റി​നു പ​ക​രം വെ​ർ​ച്വ​ൽ ഐ​ഡി ന​ൽ​കി​യാ​ൽ മ​തി. ഇ​ത് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ണെ​ന്നാ​ണു യു​ഐ​ഡി​എ​ഐ പ​റ​യു​ന്ന​ത്. ആ​ധാ​ർ ന​മ്പറി​നു പ​ക​രം വെ​ബ്സൈ​റ്റി​ൽ നി​ന്നു ല​ഭി​ക്കു​ന്ന 16 അ​ക്ക വെ​ർ​ച്വ​ൽ ഐ​ഡി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു പു​തി​യ സം​വി​ധാ​നം.

ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ളും ഇ​തി​ൽ ഉ​ണ്ടാ​കും. വ്യ​ക്തി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ളാ​യ പേ​ര്, വി​ലാ​സം, ഫോ​ട്ടോ എ​ന്നി​വ മാ​ത്ര​മാ​ണ് വെ​ർ​ച്വ​ൽ ഐ​ഡി​യി​ൽ ല​ഭ്യ​മാ​കു. ഇ​താ​ക​ട്ടെ വ​ള​രെ കു​റ​ച്ചു സ​മ​യ​ത്തേ​ക്കു മാ​ത്ര​മേ നി​ല​നി​ൽ​ക്കു. ഒ​രു ത​വ​ണ എ​ടു​ത്ത വെ​ർ​ച്വ​ൽ ഐ​ഡി റ​ദ്ദാ​യാ​ൽ വെ​ബ്സൈ​റ്റി​ൽ നി​ന്നും മ​റ്റൊ​ന്നു കൂ​ടി ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യും. മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ​ക്ക് ഉ​ൾ​പ്പ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ആ​ധാ​ർ വെ​രി​ഫി​ക്കേ​ഷ​ൻ ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​നി വെ​ർ​ച്വ​ൽ ഐ​ഡി മ​തി.

മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ വെ​ർ​ച​ൽ ഐ​ഡി നി​ല​വി​ൽ വ​രു​മെ​ന്നാ​ണു വി​വ​രം. 2018 ജൂ​ണ്‍ ഒ​ന്നു മു​ത​ൽ വെ​ർ​ച്വ​ൽ ഐ​ഡി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കും. ആ​ധാ​ർ കാ​ർ​ഡ് ഉ​ട​മ​ക​ളു​ടെ സ്വ​കാ​ര്യ​ത ചോ​രു​ന്ന എ​ന്ന വ്യാ​പ​ക പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വെ​ർ​ച്വ​ൽ ഐ​ഡി​ക്കു രൂ​പം ന​ൽ​കു​ന്ന​ത്.