‘സ്വാമിയേ അയ്യപ്പോ, അയ്യപ്പോ സ്വാമിയേ’;അയ്യപ്പ ഭക്തിഗാനവുമായി ബാഴ്‌സലോണയുടെ ഒഫീഷ്യല്‍ വീഡിയോ

single-img
11 January 2018

ലിവര്‍പൂളില്‍ നിന്ന് ബാഴ്‍സലോണയിലേക്ക് എത്തിയ ബ്രസീലിയന്‍ താരം ഫിലിപ്പ് കുട്ടീഞ്ഞോയെ ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ ഞെട്ടിയത് മലയാളികള്‍. പരിശീലകന്‍ ഏണസ്റ്റോ വല്‍വെര്‍ദേക്ക് കുട്ടീഞ്ഞോ ഹസ്തദാനം നല്‍കുമ്പോള്‍ പശ്ചാത്തലത്തില്‍ മുഴങ്ങിയ സംഗീതമാണ് മലയാളികളെ അമ്പരപ്പിച്ചത്. ട്വിറ്ററില്‍ പുറത്തിറക്കിയ ഒഫീഷ്യല്‍ വീഡിയോയിലാണ് ബി.ജി.എം ആയി ‘സ്വാമിയേ അയ്യപ്പോ’ എന്ന ഭക്തിഗാനം ഉപയോഗിച്ചിരിക്കുന്നത്.

മലയാളികള്‍ക്ക് കൌതുകമായെങ്കിലും ബാഴ്‍സയുടെ ഔദ്യോഗിക വീഡിയോയില്‍ അയ്യപ്പ ഭക്തി ഗാനം എങ്ങനെ ഇടംപിടിച്ചു എന്നത് ഇപ്പോഴും ചോദ്യചിഹ്നമാണ്.