ലാവ്‌ലിൻ കേസ്:പിണറായി വിജയന് സുപ്രീം കോടതി നോട്ടീസ്

single-img
11 January 2018

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ഹൈകോടതി കുറ്റവിമുക്തനാക്കിയ രണ്ടു പേര്‍ക്ക് സുപ്രീംകോടതി നോട്ടീസ്. സി.ബി.ഐ നല്‍കിയ ഹരജിയിലാണ് പിണറായി വിജയന്‍, കെ. മോഹനചന്ദ്രന്‍, എ. ഫ്രാൻസീസ് എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയത്.

സി.ബി.ഐ, ക​സ്തൂ​രി​രം​ഗ അ​യ്യ​ര്‍, ആ​ര്‍. ശി​വ​ദാ​സ​ന്‍, രാജശേഖരന്‍, കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് വി.എം. സുധീരന്‍ എന്നിവര്‍ നല്‍കിയ ഹരജികളിലാണ് കോടതി പരിഗണിച്ചത്.

അതേസമയം, കേസിലെ രണ്ടു പ്രതികളുടെ വിചാരണക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. ക​സ്തൂ​രി​രം​ഗ അ​യ്യ​ര്‍, ആ​ര്‍. ശി​വ​ദാ​സ​ന്‍ എന്നിവരുടെ വിചാരണയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. കൂടാതെ, ഈ ഹരജികളില്‍ വിശദീകരണം തേടി സി.ബി.ഐക്ക് കോടതി നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

വൈദ്യുതി മന്ത്രായായിരുന്ന പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.